ad
Deshabhimani

തൃശൂരിൽ നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ട് മരണം

Accident

അപകടത്തിൽപ്പെട്ട ബൈക്ക് (ഇടത്) അപകടത്തിൽ മരണപ്പെട്ട യുവാക്കൾ (വലത്)

വെബ് ഡെസ്ക്

Published on Apr 14, 2026, 03:11 PM | 1 min read

കാഞ്ഞാണി: നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. സംസ്ഥാന പാതയിൽ വാടാനാപ്പള്ളി കാരമുക്കിൽ മാങ്ങാട്ടുകര റോഡിന് സമീപമുണ്ടായ അപകടത്തിൽ അന്തിക്കാട് ആലിന് കിഴക്ക് കോൾപ്പാടം റോഡിൽ പൂക്കാട്ട് അശ്വിൻ (കുഞ്ഞൻ - 23) കണ്ടശ്ശാംകടവ് മാമ്പുള്ളി തയ്യിൽ വിഷ്ണു (20) എന്നിവരാണ് മരിച്ചത്.


തിങ്കളാഴ്ച രാത്രി 10.30ഓടെയായിരുന്നു അപകടം നടന്നത്. വിഷു ആഘോഷത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾ കണ്ട് മടങ്ങുന്നതിനിടെ യുവാക്കൾ സഞ്ചരിച്ച ബൈക്ക് മാങ്ങാട്ടുകര സബ് റോഡിന് സമീപം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. പരിസരവാസികളും യാത്രക്കാരും ചേർന്ന് ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


അപകടത്തിൽപ്പെട്ട ബൈക്ക് മറ്റൊരു സൈക്കിളിലും ഇടിച്ചിരുന്നു. സൈക്കിൾ യാത്രികനും പരിക്കുകളുണ്ട്. അശ്വിൻ തൈക്കാട്ടുശ്ശേരി വൈദ്യരത്‌നം ഔഷധശാലയിലെ ജീവനക്കാരനാണ്. പിതാവ്: രാജൻ. മാതാവ്: ഉഷ. സഹോദരങ്ങൾ: അരുൺ, അഷിൻ, വിഷ്ണുവിന്റെ പിതാവ്: ഷാജു. മാതാവ്: നിഷ. ജിഷ്ണു ഇരട്ടസഹോദരനാണ്. രണ്ടുപേരുടെയും സംസ്‌കാരം പോസ്റ്റ്‌മോർട്ടത്തിനുശേഷം സംസ്കാരം നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home