കോന്നിയിൽ പാറമടയിൽ അപകടം; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

കോന്നി: പത്തനംതിട്ട പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ അപകടം. ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും പതിച്ച് രണ്ട് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു. ഹിറ്റാച്ചിയുടെ ഓപറേറ്ററും സഹായിയുമായ ഇതര സംസ്ഥാന സ്വദേശികളാണ് ജോലി ചെയ്തിരുന്നത്. വീണത് വലിയ പാറക്കെട്ടുകളായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. പാറയിടിഞ്ഞ സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്താനാകുന്നില്ല.
ബിഹാർ സ്വദേശി അജയ് റായ് (38), ഒഡീഷ സ്വദേശി മഹാദേവ് (51) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ജോലിയ്ക്കിടെ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയുടെ ഭാഗങ്ങൾ അടർന്നുവീഴുകയായിരുന്നു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ചുള്ള രക്ഷാദൗത്യം തുടരുകയാണ്. എൻഡിആർഎഫ് സംഘവും അപകടസ്ഥലത്തെത്തും.









0 comments