ad
Deshabhimani

നെടുമങ്ങാട് കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു; ഡ്രൈവർ പിടിയിൽ

Accident

ജി ദീവകരന്‍, അപകടത്തില്‍പ്പെട്ട കാര്‍

വെബ് ഡെസ്ക്

Published on Sep 18, 2026, 11:21 AM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു. നെടുമങ്ങാട് മൂഴി സ്വദേശി ജി ദിവാകരൻ (87) ആണ് മരിച്ചത്. സംഭവത്തിൽ കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെടുമങ്ങാട് പുത്തൻപാലത്തിന് സമീപം രാവിലെ 7.30 ഓടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ദിവാകരൻ സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു.


ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. കൊപ്പ സ്വദേശി സജീർ ആണ് വാഹനം ഓടിച്ചിരുന്നത്. ഇയാൾ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ഡ്രൈവർ ഉറങ്ങിയതോടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും തുടർന്ന് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ദിവാകരനെ ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു. കാറിന്റെ മുൻഭാ​ഗം തകർന്നു. ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തും. ദിവാകരന്റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home