എൻടിഎ പരീക്ഷാ കണ്ടര്‍ പ്രസിദ്ധീകരിച്ചു; യുജിസി നെറ്റ് ഡിസംബറിൽ, ജെഇഇ ജനുവരി അവസാനം

ന്യൂഡൽഹി:നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് കീഴിൽ നടത്തുന്ന പ്രധാന ദേശീയതല പ്രവേശന പരീക്ഷകളുടെ കലണ്ടര്‍ പ്രസിധീകരിച്ചു. ഈ വര്‍ഷം ഡിസംബര്‍ മുതൽ 2027 മാര്‍ച്ച് വരെയുള്ള പരീക്ഷകളുടെ പ്രതീക്ഷിത തീയതികളാണ് പരസ്യപ്പെടുത്തിയത്.nta.ac.in ൽ ടൈം ടേബിൾ ലഭ്യമാണ്.
ഈ തീയതികളിൽ ഏതെങ്കിലും സാഹചര്യത്തിൽ മാറ്റം വരാവുന്നവയാണ് എന്നും അറിയിച്ചിട്ടുണ്ട്. പഠനം ക്രമീകരിക്കാനും ഒരുക്കങ്ങൾക്കും സഹായകമാവും.
2026 ഡിസംബർ
രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ്: ഡിസംബർ 06 (1 ദിവസം)
സ്വയം ഡിസംബർ 08 – 12 (5 ദിവസം)
രാഷ്ട്രീയ മിലിട്ടറി സ്കൂൾസ്: ഡിസംബർ 13 (1 ദിവസം)
യു.ജി.സി നെറ്റ് (ഡിസംബർ സൈക്കിൾ): ഡിസംബർ 14 – 19 (ബഫർ തീയതികൾ: ഡിസംബർ 20 – 21)
ജോയിന്റ് സി.എസ്.ഐ.ആർ യു.ജി.സി നെറ്റ്: ഡിസംബർ 20 – 21
2027 ജനുവരി
ആർമി കേഡറ്റ്സ് കോളേജ്: ജനുവരി 04
ശ്രേഷ്ഠ (SHRESHTA - NETS): ജനുവരി 10
എൻ.ഐ.എഫ്.ടി (NIFT) എൻട്രൻസ്: ജനുവരി 10
ജെ.ഇ.ഇ മെയിൻ - സെഷൻ 1: ജനുവരി 22 – 24, 28 – 30 (ബഫർ തീയതി: ജനുവരി 31)
ഓൾ ഇന്ത്യ സൈനിക് സ്കൂൾസ് എൻട്രൻസ്: ജനുവരി 31
2027 ഫെബ്രുവരി
സി.എം.എ.ടി (CMAT): ഫെബ്രുവരി 07
എൻ.ഐ.ടി.ടി.ടി (NITTT - പാർട്ട് 1): ഫെബ്രുവരി 26 – 27
2027 മാർച്ച്
സി.യു.ഇ.ടി പി.ജി (CUET PG): മാർച്ച് 01 – 05, 08, 12 – 20, 24 – 25 (ബഫർ തീയതികൾ: മാർച്ച് 30 – 31)
എൻ.ഐ.ടി.ടി.ടി (NITTT - പാർട്ട് 2): മാർച്ച് 05, 07









0 comments