ad
Deshabhimani

ചരിത്രനേട്ടം ആഘോഷത്തിലും പുതുമയുമായി 'ബികെയു': 300 കോടി പോസ്റ്ററിന് കയ്യടിച്ച് സോഷ്യൽ മീഡിയ

BKU TEAM
വെബ് ഡെസ്ക്

Published on Sep 18, 2026, 11:26 AM | 2 min read

കൊച്ചി: ബോക്‌സ് ഓഫീസിൽ ബത്ലഹേം തേരോട്ടം തുടരുകയാണ്. ബികെയുവിന്റെ ആ​ഗോള കലക്ഷൻ 300 കോടി കടന്നു. ഇതോടെ ഡൊമനിക് അരുൺ ചിത്രം ലോക: ചാപ്റ്റർ വൺ ചന്ദ്രയുടെ റെക്കോർഡ് മറികടന്നു. ബത്‍ലഹേം കുടുംബ യൂണിറ്റിനെ ഇരു കൈയും നീട്ടി സ്വീകരിച്ച പ്രേഷകർക്കും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും നന്ദി അറിയിച്ചിരിക്കുകയാണ് നടനും നിർമാതാവുമായ ഫഹദ് ഫാസിൽ.


സാധാരണയായി വലിയ വിജയങ്ങൾ ആഘോഷിക്കുമ്പോൾ അഭിനേതാക്കളുടെ ചിത്രങ്ങൾ വച്ചുള്ള പോസ്റ്ററുകൾ ഇറക്കുന്ന പതിവ് രീതിക്ക് പകരം തികച്ചും വ്യത്യസ്തമായ ഒരു പോസ്റ്ററാണ് നിർമ്മാതാക്കളായ ഭാവന സ്റ്റുഡിയോസ് പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവർത്തകരായ സംവിധായകൻ ​ഗിരീഷ് എ ഡി, തിരക്കഥാകൃത്ത് കിരൺ ജോസി, ക്യാമറാമാൻ അജ്മൽ സാബു, എഡിറ്റർ ആകാശ് ജോസഫ് വ‌​ഗീസ്, നിർമ്മാതാക്കളായ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള 300 കോടി പോസ്റ്റർ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.


ചിത്രത്തിൽ മിസ്സായ സം​ഗീത സംവിധായകൻ വിഷ്ണു വിജയ്‍യെ പോസ്റ്റിൽ പ്രത്യേകം പരാമർശിച്ചിട്ടുമുണ്ട്. നിർമ്മാതാക്കളുടെ ഈ വേറിട്ട നീക്കത്തിന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമാലോകത്തും ഈ പോസ്റ്റർ വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ്. കേരളത്തിന് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകൾക്കും മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും മികച്ച കളക്ഷൻ നേടുന്നുണ്ട്.


ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രത്തിൽ ‘ജസ്റ്റിൻ ചേട്ടായി’യായി നിവിൻ പോളിയും ‘ആഷ്‌ലി’യായി മമിത ബൈജുവുമാണ് പ്രധാന വേഷങ്ങളിൽ. ഇരുവരുടെയും കഥാപാത്രങ്ങളും കെമിസ്ട്രിയും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രമായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ മാറി.


ഡൊമിനിക് അരുൺ സംവിധാനം ചെയ്ത 'ലോക ചാപ്റ്റർ 1: ചന്ദ്ര' എന്ന ചിത്രത്തിലെ കല്യാണിയുടെ റെക്കോഡ് കളക്ഷനെ മറികടന്നാണ് ഗിരീഷ് എഡി ഒരുക്കിയ നിവിൻ പോളി ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയത്. ലോക ചാപ്റ്റർ 1 നേടിയ 302 കോടി രൂപയുടെ റെക്കോഡാണ് ബെത്‌ലഹേം മറികടന്നത്.


മഞ്ഞുമ്മൽ ബോയ്സ്, എമ്പുരാൻ, ലോക ചാപ്റ്റർ 1 എന്നീ ചിത്രങ്ങൾ തീർത്ത വലിയ വിജയങ്ങൾക്ക് പിന്നാലെയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റും മികച്ച വിജയം നേടുന്നത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home