print edition അഭിമന്യു കൊലക്കേസ് ഇന്ന് പരിഗണിക്കും

കൊച്ചി: മഹാരാജാസ് കോളേജിലെ വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ് ജില്ലാ സെഷൻസ് കോടതി വെള്ളിയാഴ്‌ച വീണ്ടും പരിഗണിക്കും. അന്വേഷണത്തിൽ കണ്ടെത്തിയതും എന്നാൽ, വിസ്‌താരത്തിന് ആവശ്യമില്ലാത്തതെന്നും കണക്കാക്കിയ സാക്ഷികൾ, രേഖകൾ, തൊണ്ടിമുതലുകൾ എന്നിവയുടെ പട്ടിക പ്രോസിക്യൂഷൻ സമർപ്പിക്കും. ഇത് കോടതി ആവശ്യപ്പെട്ടിരുന്നു. പ്രതികൾക്ക് എതിരെ അധികമായി ഒരു വകുപ്പുകൂടി ചുമത്താനുള്ള അപേക്ഷയും പ്രോസിക്യൂഷൻ നൽകും. പരിക്കേൽപ്പിച്ചതിനും ഉപദ്രവിച്ചതിനുമുള്ള വകുപ്പുകൂടി ചേർക്കണമെന്നാണ് അപേക്ഷ.
ജൂലൈ ആറിന് ക്യാന്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ടുകാരായ 16 പ്രതികളെയും കുറ്റപത്രം വായിച്ച് കേൾപ്പിച്ചിരുന്നു. മഹാരാജാസ് കോളേജിലെ രണ്ടാംവർഷ ബിരുദവിദ്യാർഥിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അഭിമന്യുവിനെ 2018 ജൂലൈ രണ്ടിനാണ് പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയത്. ജി മോഹൻരാജാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.










0 comments