ലെെവില്‍ ലഹരി ഉപയോഗം; എന്റെ കാസറ്റ് വ്ലോഗർ ഹക്കീം പിടയിൽ

യുഎഇ: ലൈവിൽ എത്തി ലഹരി മരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരി ച്ചതിന് പിന്നാലെ മലയാളി വ്ലോഗറെ യുഎഇ പൊലീസ് പിടികൂടി.എന്റെ കാസറ്റ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സുപരിചിതനായ അബ്ദുൽ ഹക്കീം ആണ് പിടിയിലായത്.സോഷ്യൽ മീഡിയയിൽ സ്വയം ഒരു മനുഷ്യാവകാശ പ്രവർത്തകൻ എന്ന രീതിയിലാണ് അബ്ദുൽ ഹക്കീം തന്നെ പരിചയപ്പെടുത്തിയിരുന്നത്.എന്നാൽ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയ ഇയാളെ തിരിച്ചറിഞ്ഞത് .
കേരളത്തിലും നിരവധി കേസുകൾ ഹക്കീമിനെതിരെ ഉണ്ട്. മുന്നിലിരുന്ന ലാപ്ടോപ്പ് ആണ് ഹക്കീമിനെ സോഷ്യൽ മീഡിയയിലൂടെ തുറന്നുകാണിച്ചത്. യുഎഇയിൽ വച്ച് ലഹരി മരുന്നു ഉപയോഗിക്കുന്നവരുടെ സമൂഹമാധ്യമ പ്ലാറ്റ്ഫോം ആയ കിക്കിൽ അറിയാതെ ഹക്കീമിന്റെ വിരലമർന്നു. ലൈവ് സ്ട്രീമിംഗില്‍ പുറത്തുവന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു .തുടർന്ന് യുഎഇയിൽ നിന്നും അബ്ദുൽ ഹക്കിം കടക്കാൻ ശ്രമിച്ചെങ്കിലും ഇയാളെ ഷാർജ പൊലീസ് പിടികൂടിയതായാണ് സൂചന.











0 comments