ബിജെപി സർക്കാർ വേഗത്തിൽ വളരുന്ന മുതലാളിമാരെ സൃഷ്ടിക്കുന്നു: എ വിജയരാഘവൻ

പറവൂർ: ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന മുതലാളിമാരെ സൃഷ്ടിക്കലാണ് കേന്ദ്ര ബിജെപി സർക്കാരിന്റെ ഏക പരിപാടിയെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. സിപിഐ എം, കെഎസ്‌കെടിയു നേതാവായിരുന്ന എസ് വാസുവിന്റെ 25-–ാം ചരമവാർഷിക ദിനാചരണ സമ്മേളനം കൈതാരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുത്തകകൾക്കുള്ള നികുതി കുത്തനെ കുറച്ച് പാവങ്ങളുടെമേൽ അധിക നികുതിഭാരം അടിച്ചേൽപ്പിക്കുകയാണ് മോദി സർക്കാർ. ഇന്ത്യയിലെ തുറമുഖങ്ങളുടെ 35 ശതമാനവും വിമാനത്താവളങ്ങളിൽ 25 ശതമാനവും കുത്തകൾക്ക് വിറ്റു. കേരളം പാസാക്കുന്ന ബില്ലുകൾ ഒപ്പിടാതെ ഗവർണർ അമിതാധികാര പ്രവണത കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ബി ദേവദർശനൻ, ഏരിയ സെക്രട്ടറി ടി വി നിധിൻ, പി എസ് ഷൈല, എം കെ ബാബു, എം ബി സ്യമന്തഭദ്രൻ, ടി ആർ ബോസ്, യേശുദാസ് പറപ്പിള്ളി, പി കെ സോമൻ, എ കെ രഘു, കെ എസ് ഷാജി എന്നിവർ സംസാരിച്ചു. എസ് വാസുവിന്റെ ഭാര്യ കെ കെ ശാന്ത പങ്കെടുത്തു. തൃക്കപുരം, ബ്ലോക്ക്പടി എന്നിവിടങ്ങളിൽനിന്ന് ചുവപ്പുസേന പരേഡും ബഹുജനറാലിയും നടന്നു.









0 comments