ad
Deshabhimani

ശബരിമല സ്വർണക്കൊള്ള കേസ്; എ പദ്മകുമാറിന് ജാമ്യം

A Padmakumar
വെബ് ഡെസ്ക്

Published on Mar 04, 2026, 11:31 AM | 1 min read

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം. പത്തനംതിട്ട ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്.


ഇതോടെ മറ്റു കേസുകളിലും നേരത്തെ ജാമ്യം ലഭിച്ചിരുന്ന പത്മകുമാർ ജയിലിൽ നിന്ന് പുറത്തിറങ്ങും. സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശാൻ കരാർ നൽകിയതിലും തുടർന്നുണ്ടായ സാമ്പത്തിക ഇടപാടുകളിലും അഴിമതി നടന്നെന്ന പരാതിയിലാണ് വിജിലൻസ് കേസെടുത്തത്.


ദേവസ്വം ബോർഡ് പ്രസിഡന്റായിരിക്കെ അധികാര ദുർവിനിയോഗം നടത്തിയെന്നായിരുന്നു ആരോപണം. എന്നാൽ, അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെ പത്മകുമാറിന്റെ ജയിൽവാസം അവസാനിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home