ad
Deshabhimani

എ എൻ ഷംസീർ പദവിയൊഴിഞ്ഞു

shamseer speaker
വെബ് ഡെസ്ക്

Published on May 20, 2026, 06:49 PM | 1 min read

തിരുവനന്തപുരം : എ എൻ ഷംസീർ കേരള നിയമസഭാ സ്പീക്കർ പദവിയൊഴിഞ്ഞു. ഇന്ന് ഔദ്യോഗിക വസതിയായ ‘നീതി’യിൽ നിന്നും അദ്ദേഹ​ പടിയിറങ്ങി. 44 മാസത്തെ കാലാവധിക്ക് ശേഷം ബുധനാഴ്ച ഔദ്യോഗിക വസതിയായ ‘നീതി’യിൽ നിന്നും അദ്ദേഹം​ പടിയിറങ്ങി. സന്തോഷത്തോടും അതിലേറെ അഭിമാനത്തോടും കൂടിയാണ് പദവിയിൽനിന്ന്‌ ഇറങ്ങുന്നതെന്ന്‌ എ എൻ ഷംസീർ മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള പ്രവർത്തനങ്ങൾക്ക് സഹകരിച്ച എല്ലാവർക്കും നന്ദി. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും ഷംസീർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home