ad
Deshabhimani

ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളി അറസ്‌റ്റിൽ

Arrest
വെബ് ഡെസ്ക്

Published on Jun 21, 2026, 10:15 AM | 1 min read

എലത്തൂർ : കോടതിയിൽനിന്ന്‌ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. എരഞ്ഞിപ്പാലം ചൊവ്വാത്ത് പറമ്പ് സ്വദേശി ഷെറീജി (48)നെയാണ് എലത്തൂർ ഇൻസ്പെക്ടർ കെ ആർ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.


2010 മാർച്ച് 25-ന് രാത്രി 7.30ന് മക്കട കയ്യൂന്നിയിലുള്ള പരാതിക്കാരിയുടെ വീട്ടിൽ അതിക്രമിച്ചുകയറി സ്ത്രീത്വത്തെ അപമാനിക്കുകയും അതിക്രമം കാണിക്കുകയുംചെയ്ത കേസിലെ പ്രതിയാണിയാൾ. സംഭവത്തിനുശേഷം കോടതിയിൽനിന്ന്‌ ജാമ്യംതേടി മുങ്ങിയ ഇയാൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.


അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷകസംഘത്തിൽ എസ്ഐമാരായ സഹദ്, ശാമിൽ, ഹരീഷ്, സീനിയർ സിപിഒമാരായ രൂപേഷ്, സജിനേഷ്, സുജിത്ത് എന്നിവരുമുണ്ടായി.




Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home