ad
Deshabhimani

ഫുട്ബോൾ ലോകകപ്പ്

'ക്രിസ്റ്റ്യാനോയെക്കാൾ മികച്ച താരമാകണം'; സഹോദരിയുടെ സ്വപ്നം യാഥാർഥ്യമാക്കാൻ യാൻ ഡിയോമാൻഡെ

FIFA

യാൻ ഡിയോമാൻഡെ |Photo: Reuters

വെബ് ഡെസ്ക്

Published on Jun 21, 2026, 11:47 AM | 1 min read

തിരുവനന്തപുരം : 2026ലെ ഫിഫ ലോകകപ്പിൽ ഐവറി കോസ്റ്റിനായി കളിക്കുകയെന്ന തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കിയതിന്റെ ആവേശത്തിലാണ് യുവതാരം യാൻ ഡിയോമാൻഡെ. തനിക്ക് 15 വയസ്സുള്ളപ്പോൾ മരണപ്പെട്ട സഹോദരി റോക്‌സാന് വേണ്ടി അദ്ദേഹം എഴുതിയ ഒരു കത്താണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ‘ദി പ്ലെയേഴ്‌സ് ട്രിബ്യൂൺ’ പ്രസിദ്ധീകരിച്ച ഈ കത്തിൽ, തന്റെ ഫുട്ബോൾ യാത്രയെക്കുറിച്ചും സഹോദരിയുമായുള്ള ആത്മബന്ധത്തെക്കുറിച്ചും യാൻ പറയുന്നു.


ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാൾ മികച്ച കളിക്കാരനാകാൻ തനിക്ക് കഴിയുമെന്ന് റോക്‌സാൻ എപ്പോഴും പറയാറുണ്ടായിരുന്നു. ലോകകപ്പ് വേദിയിൽ വെച്ച് റൊണാൾഡോയെ കണ്ടുമുട്ടിയാൽ സഹോദരിക്ക് വേണ്ടി ഒരു ഹലോ പറയുമെന്ന് താരം കത്തിൽ വാഗ്ദാനം ചെയ്യുന്നു. തന്റെ ഓരോ ഗോളും റോക്‌സാന്റെ പേര് ലോകം അറിയാൻ കാരണമാകുമെന്ന് ഉറപ്പാക്കുമെന്നും യാൻ കൂട്ടിച്ചേർക്കുന്നു.


ചെറുപ്പത്തിൽ ഒരാൾ നൽകിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പഴഞ്ചൻ ജേഴ്‌സിയിൽ കറുത്ത മാർക്കർ കൊണ്ട് ‘റൊണാൾഡോ 7’ എന്ന് എഴുതി താൻ അണിഞ്ഞിരുന്ന കാലം താരം ഓർത്തെടുക്കുന്നു. അന്ന് തങ്ങൾ ദരിദ്രരാണോ ധനികരാണോ എന്നതിലുപരി സന്തോഷം കണ്ടെത്താനാണ് തങ്ങൾ ശ്രമിച്ചതെന്നും യാൻ പറയുന്നു.


ബുണ്ടസ് ലിഗ ക്ലബ്ബായ ആർബി ലീപ്സിഗിന്റെ മുന്നേറ്റനിര താരമായ യാൻ ഡിയോമാണ്ടെ തന്റെ വേഗതയ്ക്കും ഡ്രിബ്ലിങ്ങിനും പേരുകേട്ട കളിക്കാരനാണ്. പ്രതിരോധത്തെ കീറിമുറിക്കാൻ ശേഷിയുള്ള യാൻ, വിങ്ങുകളിൽ മാറിമാറി കളിക്കാൻ പ്രാപ്തനാണ്. സഹോദരിയുടെ ഓർമ്മകളെ ആദരിക്കുക എന്ന വലിയ ദൗത്യമാണ് ലോകകപ്പിൽ ഈ 20 വയസ്സുകാരനെ നയിക്കുന്നത്.


Related News



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home