ad
Deshabhimani

46-ാം വയസ്സിൽ ഇറ്റാലിയൻ ക്ലബ്ബുമായി കരാറൊപ്പിട്ട് റൊണാൾഡീഞ്ഞോ; ആരാധകരെ അമ്പരപ്പിച്ച് ബ്രസിൽ ഇതിഹാസം

RONALDINHO

Photo Credit:Social Media

വെബ് ഡെസ്ക്

Published on Jun 21, 2026, 11:07 AM | 1 min read

റോം: ഫുട്ബോൾ ലോകത്തെ വീണ്ടും അമ്പരപ്പിച്ചുകൊണ്ട് ബ്രസീലിയൻ ഇതിഹാസം റൊണാൾഡീഞ്ഞോ തന്റെ 46-ാം വയസ്സിൽ ഇറ്റാലിയൻ മൂന്നാം ഡിവിഷൻ ലീഗിലെ ക്ലബ്ബായ റവെന്നയുമായി കരാറൊപ്പിട്ടതായി റിപ്പോർട്ട്.


അവിശ്വസനീയമെന്ന് തോന്നാമെങ്കിലും ഈ അപ്രതീക്ഷിത കൂടുമാറ്റത്തെക്കുറിച്ച് റൊണാൾഡീഞ്ഞോ തന്നെ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. പന്തിനൊപ്പം വീണ്ടും നൃത്തം ചെയ്യാനും റവെന്ന ക്ലബ്ബിലേക്ക് സന്തോഷത്തിന്റെ സ്പിരിറ്റ് എത്തിക്കാനും തനിക്ക് ഇനി കാത്തിരിക്കാനാകില്ലെന്നാണ് മുൻ ബാഴ്സ ഇതിഹാസം വ്യക്തമാക്കിയത്.


റൊണാൾഡീഞ്ഞോ കരാറൊപ്പിട്ടെങ്കിലും അദ്ദേഹം റവെന്നയ്ക്കായി ബൂട്ട് കെട്ടുമോ എന്ന കാര്യത്തിൽ ക്ലബ്ബിന്റെ വൈസ് പ്രസിഡന്റ് അരിയേദോ ബ്രെയ്ഡയ്ക്ക് തുടക്കത്തിൽ വലിയ ഉറപ്പുണ്ടായിരുന്നില്ല. താരം ക്ലബ്ബിനൊപ്പം ഒരു മാർക്കറ്റിംഗ് പരിപാടിയുടെ ഭാഗമാകുമെന്നും എന്നാൽ വരും സീസണിൽ കളിക്കളത്തിൽ ഇറങ്ങില്ലെന്നുമായിരുന്നു ബ്രെയ്ഡയുടെ ആദ്യ പ്രതികരണം.


എന്നാൽ തൊട്ടുപിന്നാലെ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ, റൊണാൾഡീഞ്ഞോ കാലത്തിനതീതനായ ചാമ്പ്യനാണെന്നും താരം കളിക്കാനുള്ള സാധ്യത പൂർണ്ണമായി തള്ളിക്കളയാനാകില്ലെന്നും ബ്രെയ്ഡ തിരുത്തിപ്പറഞ്ഞു.


അടുത്ത ആഴ്ച അമേരിക്കയിലെ മിയാമിയിൽ വെച്ച് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ റൊണാൾഡീഞ്ഞോയെ റവെന്നയുടെ പുതിയ താരമായി ഔദ്യോഗികമായി അവതരിപ്പിക്കും.


ക്ലബ്ബിന്റെ പുതിയ ജേഴ്‌സി പ്രകാശനവും ഇതേ ചടങ്ങിൽ വെച്ചായിരിക്കും നടക്കുക. ഈ ചടങ്ങോടെ റൊണാൾഡീഞ്ഞോയും ഇറ്റാലിയൻ ക്ലബ്ബും തമ്മിലുള്ള കരാറിനെക്കുറിച്ചുള്ള കൂടുതൽ വ്യക്തത പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ ലോകം.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home