ad
Deshabhimani

സ്വകാര്യ വ്യക്തികളുടെ ചെലവിൽ ഇനിയും യാത്ര ചെയ്യുമെന്ന് മുഖ്യമന്ത്രി

v d satheesan

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Sep 23, 2026, 11:50 AM | 1 min read

തിരുവനന്തപുരം: സ്വകാര്യ വ്യക്തികളുടെ സ്പോൺസർഷിപ്പിൽ സഞ്ചരിച്ചിട്ടുണ്ടെന്നും ഇനിയും സഞ്ചരിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. മലപ്പുറത്തേക്കുള്ള യാത്രയ്‌ക്ക്‌ ഉപയോഗിച്ച ചാർട്ടേഡ്‌ വിമാനത്തിന്റെ സ്‌പോൺസറെ സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്തിനാണ് സ്പോൺസറെക്കുറിച്ചുള്ള വിവരങ്ങൾ പറയുന്നത്? പരസ്യമായാണ് യാത്ര ചെയ്തത്. സർക്കാരിന്റെ ഒരു രൂപ പോലും ഉപയോ​ഗിച്ചില്ല. ആറ് പേര് മരിച്ചിട്ടും മുഖ്യമന്ത്രി പോയില്ല എന്ന് മാധ്യമങ്ങൾ വാർത്ത നൽകും. അതിനാൽ അവിടെ പോകേണ്ടതുണ്ടായിരുന്നു. ശ്രീനാരായണ ​ഗുരു സമാധി ആചരണത്തിൽ പങ്കെടുത്തതിന് ശേഷം അതിവേ​ഗം മലപ്പുറത്തെത്താനാണ് ചാർട്ടേഡ് വിമാനം ഉപയോ​ഗിച്ചതെന്ന് പറഞ്ഞ് മുഖ്യമന്ത്രി ചോദ്യത്തിൽ നിന്ന് വഴുതിമാറുകയായിരുന്നു.


ചാർട്ടേഡ് വിമാന യാത്ര സ്പോൺസർ ചെയ്ത സ്വകാര്യ വ്യക്തിയെക്കുറിച്ച മാധ്യമ പ്രവർത്തകർ ചോദ്യം ആവർത്തിച്ചപ്പോൾ ഞാനല്ലേ സംസാരിക്കുന്നത്, എന്നെക്കൊണ്ട് ദയവുചെയ്ത് പറയിപ്പിക്കരുത്, നിങ്ങൾ കേട്ടോണ്ടിരുന്നാൽ മതി എന്നും മുഖ്യമന്ത്രി പ്രതികരിച്ചു. വീണ്ടും ചോദ്യം വന്നപ്പോൾ മറുപടിയില്ലാതായതോടെ സർക്കാരിന് ചെലവില്ല എന്ന് ന്യായീകരിക്കുകയായിരുന്നു. മലയാളിയായ ഒരാൾ ആണ് വിമാനം സജ്ജീകരിച്ചത്. "ഇപ്പോൾ പോയി, ഞാൻ ഇനിയും പോകും" എന്ന് സതീശൻ ആവർത്തിച്ചു.


ഇന്ത്യയിലെ മുഴുവൻ മുഖ്യമന്ത്രിമാരും സ്വകാര്യ വ്യക്തികളുടെ ചെലവിൽ വിമാനത്തിൽ സഞ്ചരിക്കുന്നുണ്ട്. വിമാനം നൽകി എന്ന് പറഞ്ഞ് നാളെ ആരും വന്ന് ഔദാര്യം കൈപ്പറ്റില്ല, കേരളത്തിന്റെ ചർച്ച ഇങ്ങനെ കൊണ്ടു പോകരുതേ, ധവള പത്രമിറക്കിയിട്ട് ഞങ്ങൾ തന്നെ ധൂർത്ത് കാണിയ്ക്കരുതല്ലോ, എത്ര സുഹൃത്തുകളുണ്ടാവും മന്ത്രിമാർക്ക് അവരുടെ വണ്ടിയിൽ സഞ്ചരിച്ചുവെന്നതുകൊണ്ട് എന്താണ് കുഴപ്പം. സർക്കാരിന് ചെലവില്ലെങ്കിൽ മന്ത്രിമാർ വിദേശത്ത് പോകുന്നതിന് എന്താണ് പ്രശ്നം എന്നൊക്കെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home