എൺപത്തൊന്നാം പിറന്നാള്‍; പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് നടൻ മമ്മൂട്ടി

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് നടൻ മമ്മൂട്ടി. 'ബഹുമാനപ്പെട്ട ശ്രീ പിണറായി വിജയന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ' എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
വിവിധ മേഖലയിലുള്ള നിരവധി പേർ പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് ഇന്ന് എൺപത്തൊന്നാം പിറന്നാളാണ്. കഴിഞ്ഞ പത്ത് വർഷം കേരളത്തെ മുന്നോട്ട് നയിച്ച, ഇപ്പോൾ പ്രതിപക്ഷ നേതാവെന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്ന പിണറായി വിജയന്റെ ആറ് പതിറ്റാണ്ട് നാളത്തെ രാഷ്ട്രീയ ജീവിതം ആരെയും ത്രസിപ്പിക്കുന്നതാണ്.
1964 ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന് സിപിഐഎം രൂപംകൊണ്ട വർഷമാണ് പിണറായി വിജയൻ പാർട്ടി അംഗത്വത്തിലേക്ക് വരുന്നത്. തലശേരി ബ്രണ്ണൻ കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരിക്കെ കെഎസ്എഫിന്റെ ജില്ലാ സെക്രട്ടറിയായാണ് അദ്ദേഹം തന്റെ സംഘടനാ പ്രവർത്തനം ആരംഭിക്കുന്നത്. തന്റെ 26-ാമത്തെ വയസിലാണ് പിണറായി വിജയൻ ആദ്യമായി എംഎൽഎ ആയി ചുമതലയേൽക്കുന്നത്. പിന്നീട് പാർട്ടി ജില്ലാ സെക്രട്ടറി, മന്ത്രി, പാർട്ടി സംസ്ഥാന സെക്രട്ടറി, മുഖ്യമന്ത്രി എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു










0 comments