ad
Deshabhimani

print edition 79–ാമത്‌ പുന്നപ്ര–വയലാർ വാരാചരണം; നാളെ ചെങ്കൊടി ഉയരും

punnapra
വെബ് ഡെസ്ക്

Published on Oct 19, 2025, 01:08 AM | 1 min read

ആലപ്പുഴ: പിറന്ന നാടിന്റെ വിമോചനത്തിനായി രക്‌തം കൊണ്ട്‌ ചരിത്രമെഴുതിയ പുന്നപ്ര–വയലാർ വീരേതിഹാസത്തിന്‌ തിങ്കളാഴ്‌ച എഴുപത്തിയൊമ്പതാമാണ്ട്‌.വാർഷിക വാരാചരണത്തിന്‌ തുടക്കം കുറിച്ച്‌, രക്‌തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാട്‌ രക്‌തസാക്ഷിമണ്ഡപത്തിലും സമരപോരാളികൾ വെടിയേറ്റുവീണ പുന്നപ്ര സമരഭൂമിയിലെ രക്‌തസാക്ഷി മണ്ഡപനടയിലും മാരാരിക്കുളത്തെ രക്‌തസാക്ഷി മണ്ഡപത്തിനുമുന്നിലും ചെങ്കൊടി ഉയരും.


വലിയചുടുകാട്‌ രക്‌തസാക്ഷി മണ്ഡപത്തിൽ തിങ്കൾ വൈകിട്ട്‌ അഞ്ചിന്‌ വിപ്ലവ ഗായിക പി കെ മേദിനിയും പുന്നപ്രയിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ്‌ ഇ കെ ജയനും രക്‌തപതാക ഉയർത്തും. മാരാരിക്കുളത്ത്‌ വൈകിട്ട് ആറിന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തും. വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ഉയർത്താനുള്ള രക്തപതാക തിങ്കളാഴ്‌ച മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽനിന്ന് പ്രയാണം തുടങ്ങും. രാവിലെ ഒന്പതിന്‌ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു സിപിഐ സംസ്ഥാന കൗൺസിൽ അംഗം എം കെ ഉത്തമന് പതാക കൈമാറും. തുടർന്ന് വിവിധ കേന്ദ്രങ്ങളിൽ പതാക ജാഥക്ക് സ്വീകരണം നൽകും. 21 ന്‌ പകൽ 11 ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ വയലാറിൽ പതാക ഉയർത്തും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home