79ാമത് സ്വാതന്ത്ര്യ ദിനം; രാഷ്‌ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: 79ാമത് സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചുള്ള രാഷ്‌ട്രപതിയുടെ സൈനിക മെഡലുകൾക്ക് അർഹരായത് 127 പേർ. നാല് പേരാണ് ഇത്തവണ കീര്‍ത്തി ചക്ര പുരസ്കാരത്തിന് അർഹരായത്. 15 പേര്‍ വീര്‍ചക്ര പുരസ്കാരത്തിനും 16 പേര്‍ക്ക് ശൗര്യചക്ര പുരസ്കാരത്തിനും അർഹരായി. 58 പേര്‍ ധീരതയ്ക്കുള്ള സേനാ മെഡലും 26 പേര്‍ വായുസേന മെഡലും ഒമ്പതുപേര്‍ ഉദ്ദം യുദ്ധ് സേവ മെഡലും ഏറ്റുവാങ്ങും.
ഓപ്പറേഷൻ സിന്ദൂറിൽ നിര്‍ണായക പങ്കുവഹിച്ച മൂന്ന് സൈനിക വിഭാഗങ്ങളിലെയും സൈനികര്‍ക്ക് രാഷ്‌ട്രപതി മെഡലുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളിയായ നാവികസേന കമാന്‍ഡര്‍ വിവേക് കുര്യാക്കോസിന് ധീരതയ്ക്കുള്ള നാവികസേന മെഡലും മലയാളി വൈസ് അഡ്മിറൽ എ എൻ പ്രമോദിന് യുദ്ധസേവ മെഡലും സമ്മാനിക്കും.









0 comments