യുവാവിനെതിരെ ലൈംഗികാതിക്രമം: കോഴിക്കോട് 65കാരന്‍ പിടിയിൽ

അസീസ്
കോഴിക്കോട്: യുവാവിനെതിരെ ലൈംഗികാതിക്രമം നടത്തിയ 65കാരൻ പിടിയിൽ. മാങ്കാവ് പൊക്കുന്ന് സ്വദേശി കുന്നത്തുതാഴം കരുവീട്ടിൽ കെ അസീസിനെയാണ് കസബ പൊലീസ് അറസ്റ്റുചെയ്തത്.
2025 ജനുവരിയിലാണ് സംഭവം. പരാതിക്കാരനെ പിടിച്ചുവലിച്ച് കിണാശേരി മുജാഹിദ് പള്ളിക്കടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ജൂൺ വരെയുള്ള കാലയളവിൽ പലപ്പോഴായി തടങ്കലിൽവച്ചും മറ്റും അതിക്രമം തുടർന്നതായും യുവാവിന്റെ പരാതിയിൽ പറയുന്നു.
കസബ സിഐ ജിമ്മിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.










0 comments