print edition 5 തദ്ദേശ വാർഡ് ഉപതെരഞ്ഞെടുപ്പിലേക്ക്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ജില്ലയിൽ അഞ്ച് തദ്ദേശ വാർഡുകൾ ഉപതെരഞ്ഞെടുപ്പിലേക്ക്. ജില്ലാ പഞ്ചായത്ത് കല്ലറ (നാല്) ഡിവിഷൻ, തിരുപുറം പഞ്ചായത്ത് പഴയകട (അഞ്ച്) വാർഡ്, മംഗലപുരം പഞ്ചായത്ത് മുണ്ടക്കൽ (16) വാർഡ്, വർക്കല ബ്ലോക്ക് പഞ്ചായത്ത് ഒറ്റൂർ (ഏഴ്) ഡിവിഷൻ, ചിറയിൻകീഴ് ബ്ലോക്ക് പ ഞ്ചായത്ത് അഞ്ചുതെങ്ങ് (14) ഡിവിഷൻ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.
കല്ലറ, അഞ്ചുതെങ്ങ്, ഒറ്റൂർ വാർഡുകളിൽ ജനപ്രതിനിധികൾ നിയമസഭാതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. മുണ്ടക്കലിൽ പഞ്ചായത്തംഗം സർക്കാർ ജോലി ലഭിച്ചതിനാൽ രാജിവച്ചു. പഴയകടയിൽ ജനപ്രതിനിധി മരിച്ചു.
ഉപതെരഞ്ഞെടുപ്പ് തീയതി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പിന്നീട് അറിയിക്കും. ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപ്പട്ടിക പുതുക്കും. കരടുപട്ടിക 21നും അന്തിമപട്ടിക ആഗസ്‌ത് 19നും പ്രസിദ്ധീകരിക്കുമെന്ന് തെ രഞ്ഞെടുപ്പ് കമീഷണർ എൻ ശേഷാദ്രിനാഥൻ അറിയിച്ചു.
കരടുപട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് 21 മുതൽ ആഗസ്‌ത് അഞ്ചുവരെ അപേക്ഷിക്കാം. 2026 ജനുവരി ഒന്നിനോ മുന്പോ 18 തികഞ്ഞവർ www.sec.kerala.go v.in ലൂടെയാണ് അപേക്ഷിക്കേണ്ടത്. തിരുത്തലുകൾക്കും മണ്ഡലം, വാർഡ് മാറ്റത്തിനും അപേക്ഷിക്കാം. പേര് ഒഴിവാക്കാൻ ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷകളുടെ പ്രിന്റ് ഔട്ട് നേരിട്ടോ തപാൽ വഴിയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകണം. കോർപറേഷനിൽ അഡീഷണൽ സെക്രട്ടറിയും പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ സെക്രട്ടറിമാരുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ. കരടുപട്ടിക അതത് തദ്ദേശസ്ഥാപനത്തിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും sec.kerala.gov.in ലും പ്രസിദ്ധീകരിക്കും. പ്രവാസി വോട്ടർമാരുടെ അപേക്ഷകൾ ഫോം 4എയിൽ ഓൺലൈനായി സ്വീകരിച്ച് പ്ര ത്യേക വോട്ടർപ്പട്ടിക തയ്യാറാക്കും. ഫോം വെബ്സൈറ്റിൽ.











0 comments