റവന്യൂ വകുപ്പിൽ 376 ഒഴിവുകൾ; പിഎസ്‍സിക്ക് റിപ്പോർട്ട് ചെയ്യാൻ മന്ത്രിയുടെ നിർദ്ദേശം

k rajan
വെബ് ഡെസ്ക്

Published on Jul 11, 2025, 07:44 PM | 1 min read

തിരുവനന്തപുരം: റവന്യൂ വകുപ്പിലെ 376 ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം നൽകി റവന്യൂ മന്ത്രി കെ രാജൻ. ലാൻഡ് റവന്യൂ വകുപ്പിലെ 376 ജീവനക്കാരെ സീനിയർ ക്ലാർക്ക്/സ്പെഷ്യൽ വില്ലേജ് ഓഫീസർ തസ്തികളിലേക്ക് സ്ഥാനക്കയറ്റം നൽകിയിരുന്നു. ക്ലർക്ക് തസ്തികയിലേക്കുള്ള അത്രയും ഒഴിവുകൾ അടിയന്തരമായി പി എസ് സിക്ക് റിപ്പോർട്ട് ചെയ്യാനാണ് നിർദ്ദേശം നൽകിയത്.


ക്ലർക്ക്, വില്ലേജ് അസിസ്റ്റന്റുമാരുടെ അന്തിമ സീനിയോരിറ്റി ലിസ്റ്റിൽ ഉൾപ്പെട്ടവരെയാണ് കെഎസ് ആന്റ് എസ്എസ്ആർ ചട്ടപ്രകാരം യോഗ്യതയുടെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം നൽകിയത്. ഇതോടെ വരുന്ന 376 ഒഴിവുകളും റിപ്പോർട്ട് ചെയ്യാൻ ലാൻഡ് റവന്യൂ കമീഷണോട് നിർദ്ദേശം നൽകിയത്.


ഡെപ്യൂട്ടി കലക്ടർ മുതൽ, സീനിയർ ക്ലർക്ക് വരെയുള്ള റവന്യൂ ജീവനക്കാരുടെ സ്ഥാനക്കയറ്റം സമയബന്ധിതമായി പൂർത്തീകരിക്കാൻ ഒരു പ്രവർത്തന കലണ്ടർ തയ്യാറാക്കി നടപടികൾ മുന്നോട്ടുകൊണ്ടു പോകണം എന്ന് റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ വേഗത്തിലാക്കി 376 പേർക്ക് സ്ഥാനക്കയറ്റം നൽകാൻ കഴിഞ്ഞതെന്നും മന്ത്രി അറിയിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home