ദമ്പതികളടക്കം 3 പേർ മുങ്ങിമരിച്ചു

അൻസാർ, സുഹാദ, ഹിസ മറിയം
നാദാപുരം: പുളിയാവ് പുഴയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു. പുളിയാവ് അരീകുണ്ടിൽ അൻസാർ (45), ഭാര്യ സുഹാദ (36), അൻസാറിന്റെ സ ഹോദരൻ ഹനീഫയുടെ മകൾ ഹിസ മറിയം (7) എന്നിവരാണ് മരിച്ചത്. മയ്യഴി പുഴയുടെ ഭാഗമായ നാമത്ത് എളവന പുതിയ പാലത്തിനുസമീപം ശനി പകൽ മൂന്നരയോടെയാണ് സംഭവം.
സുഹാദയ്ക്ക് ഒപ്പം പുഴയിൽ അലക്കാൻ പോയതായിരുന്നു ഹിസ. ഇതിനിടയിൽ ഹിസ പുഴയിലെ വെള്ളക്കെട്ടിലെ ചെളിയിൽ മുങ്ങി. സമീപത്തുള്ള കുട്ടികളുടെ കരച്ചിൽകേട്ട് അൻസാറും അവിടെയെത്തി. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അൻസാറും ഭാര്യയും മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാർ മൂന്നുപേരെയും ഉടൻ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വളയം പൊലീസ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അമ്മദിന്റെയും ആമിനയുടെയും മകനാണ് പ്രവാസിയായ അൻസാർ. അംന ഫാത്തിമ മകളാണ്. ഹനീഷ, അഫ്സൽ എ ന്നിവരാണ് മറ്റ് സഹോദരങ്ങളാണ്. തരുവണ സ്വദേശികളായ അഹമ്മദ് മുസ്‌ല്യാരുടെയും സ ഫിയയുടെയും മകളാണ് സുഹാദ. പാറക്കടവ് ദാറുൽ ഹുദാ വിദ്യാർഥിയാണ് ഹിസ മറിയം. ഉമ്മ അസ്‌മിന. അബ്‌ദിൽ റഹ്‌മാൻ, അയിശ എന്നിവർ സഹോദരങ്ങളാണ്.










0 comments