23 കിലോ കഞ്ചാവുമായി പാലക്കാട് മൂന്നുപേർ പിടിയിൽ; എത്തിച്ചത് ഒഡീഷയില്‍നിന്ന്

കാമസാഹില, റിന ഡികൾ, ഷിമോൻ ഡികൾ
പാലക്കാട് : പാലക്കാട് ജങ്ഷൻ റെയിൽവേസ്റ്റേഷൻ പരിസരത്തുനിന്ന് 23 കിലോ കഞ്ചാവുമായി രണ്ട് സ്‌ത്രീകൾ ഉൾപ്പെടെ മൂന്ന് ഒഡിഷ സ്വദേശികൾ പിടിയിൽ. ഒഡിഷ ബലിഗുഡാ സ്വദേശിനികളായ കാമസാഹില (40), റിന ഡികൾ (29), കോട്ടഗാർ മദഗുഡാ സ്വദേശി ഷിമോൻ ഡികൾ (28) എന്നിവരെയാണ് ടൗൺ നോർത്ത് പൊലീസ് പിടികൂടിയത്.
പൊലീസ് പരിശോധനകണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തടഞ്ഞുനിർത്തുകയായിരുന്നു. ഒഡിഷയിൽനിന്ന് കേരളത്തിലെത്തിച്ച് കഞ്ചാവ് ചില്ലറ വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. മൂവരും ഒഡിഷയിലെ ബലിഗുഡാ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ടവരായതിനാൽ അവിടെ കേസുകളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്ചെയ്തു.









0 comments