ചിക്ക്മംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ കാണാതായി

ശ്രീനന്ദ
കർണാടക : ചിക്ക്മംഗളൂരുവിൽ വിനോദയാത്രയ്ക്കിടെ മലയാളി വിദ്യാർത്ഥിനിയെ കാണാതായി. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദ (14) യെയാണ് ചിക്ക്മംഗളൂരു മണിക്കധാര വ്യൂ പോയിന്റിൽ നിന്നും കാണാതായത്.
നാൽപ്പതംഗ സംഘത്തോടൊപ്പമാണ് ശ്രീനന്ദ വിനോദയാത്രയ്ക്കായി എത്തിയത്. കുട്ടിയെ കാണാതായ ഉടൻ തന്നെ പോലീസും ഫയർഫോഴ്‌സും ഡ്രോൺ നിരീക്ഷണമുൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് തെരച്ചിൽ ആരംഭിച്ചു. എന്നാൽ രാത്രിയായതോടെ തിരച്ചിൽ നിർത്തിവെക്കേണ്ടി വന്നു. ഇന്ന് രാവിലെ വീണ്ടും പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. നിലവിൽ ഔദ്യോഗിക തിരച്ചിൽ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.










0 comments