കാഞ്ഞങ്ങാട് എംഡിഎംഎയുമായി യുവാവ് അറസ്‌റ്റിൽ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും എംഡിഎംഎയുമായി യുവാവിനെ പിടികൂടി. പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി പി ടി പി ലനീഫിനെ (38) ആണ് പൊലീസ് പിടികൂടിയത്.
വെളളി പുലർച്ചെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡിൽ ഹൊസ്ദുർഗ് പൊലീസ് നടത്തിയ പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ലനീഫിനെ പരിശോധിച്ചപ്പോൾ 2.36 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ സി പി ജിജേഷ്, കെ വി ജിതിൻ, സി വിനോദ് കുമാർ, സിവിൽ പൊലീസ് ഓഫീസർ എം കൃപേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്.
പ്രദേശത്ത് ലഹരി വിൽപന നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.










0 comments