സ്‌ത്രീസുരക്ഷ പദ്ധതി: വസ്‌തുതാവിരുദ്ധ പ്രസ്‌താവന മുഖ്യമന്ത്രി പിൻവലിക്കണം- മഹിളാ അസോസിയേഷൻ

തിരുവനന്തപുരം: സ്ത്രീസുരക്ഷ പദ്ധതിയെ പറ്റി മുഖ്യമന്ത്രി നടത്തിയ വസ്‌തുതാവിരുദ്ധ പ്രസ്‌താവന പിൻവലിക്കണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ. ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത് സിപിഐ എം നൽകിയ ലിസ്റ്റ് പ്രകാരമാണെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന അടിസ്ഥാനരഹിതമാണ്.
കെ സ്മാർട്ട് പോർട്ടൽ വഴി സുതാര്യമായ പരിശോധനകൾക്ക് ശേഷമാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. ഇതിൽ രാഷ്ട്രീയ സ്വാധീനം അസാധ്യമാണെന്നിരിക്കെ മുഖ്യമന്ത്രി നടത്തിയ ആരോപണം ലക്ഷക്കണക്കിന് പാവപ്പെട്ട സ്ത്രീകളെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 31.34 ലക്ഷം സ്ത്രീകൾക്ക് 1000 രൂപ വീതം നൽകി ആരംഭിച്ച പദ്ധതി സ്ത്രീകളുടെ അധ്വാനത്തെ മാനിക്കുന്നതായിരുന്നു. സ്ത്രീകൾക്ക് കൈത്താങ്ങായ പദ്ധതി അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ച് അട്ടിമറിക്കാനുള്ള ശ്രമമാണ് യുഡിഎഫ് സർക്കാർ നടത്തുന്നത്. പ്രസ്താവന പിൻവലിച്ച് പദ്ധതി അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും മഹിളാ അസോസിയേഷൻ പ്രസിഡന്റ് കെ എസ് സലീഖ, സെക്രട്ടറി സി എസ് സുജാത എന്നിവർ ആവശ്യപ്പെട്ടു.











0 comments