യുഡിഎഫ് ലക്ഷ്യം ആരോഗ്യമേഖല സ്വകാര്യവൽക്കരിക്കൽ: സുഭാഷിണി അലി

പത്തനംതിട്ട/കൂടൽ: കേരളത്തിലെ ആരോഗ്യമേഖല സ്വകാര്യവൽകരിക്കാൻ ലക്ഷ്യമിട്ടാണ് യുഡിഎഫ് 25 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുമെന്ന് പറയുന്നതെന്ന് സുഭാഷിണി അലി പറഞ്ഞു. തിരുവനന്തപുരമടക്കമുള്ള മെഡിക്കൽ കോളേജുകളിൽ കീമോതെറാപ്പി ഉൾപ്പെടെ ചെലവേറിയ എല്ലാ ചികിത്സകളും സൗജന്യമായാണ് നൽകുന്നത്. അങ്ങനെയുള്ള സർക്കാർ ആശുപത്രികളെ തകർത്ത് ആരോഗ്യമേഖല സ്വകാര്യവൽക്കരിക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.
ഹിമാചൽ പ്രദേശിലും മധ്യപ്രദേശിലുമെല്ലാം കോൺഗ്രസ് നടപ്പാക്കി പരാജയപ്പെട്ട പദ്ധതിയാണിത്. കോൺഗ്രസിന് ഭരണമുള്ള ഒരു സംസ്ഥാനത്തും ഇപ്പോഴിതിന്റെ ഗുണം ജനങ്ങൾക്ക് കിട്ടുന്നില്ല. 600 രൂപ മാത്രമുണ്ടായിരുന്ന സാമൂഹ്യ പെൻഷൻ മുടങ്ങാതെ കൊടുക്കാൻ കഴിയാത്തവരാണ് ഇപ്പോൾ 3000 നൽകുമെന്ന് പറഞ്ഞ് ആളെപ്പറ്റിക്കാൻ നോക്കുന്നത്. പത്ത് വർഷമായി അധികാരമില്ലാത്തതുകൊണ്ട് ഒഴിഞ്ഞ വയറുമായി നടക്കുന്ന കോൺഗ്രസിന് ഏതുവിധേനയും അധികാരത്തിലെത്തുകയെന്ന തന്ത്രം മാത്രമാണുള്ളത്.
എ കെ ആന്റണിയുടെ മകനും കെ കരുണാകരന്റെ മകളും ബിജെപിയിലാണ്. തൃശ്ശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ കൂടുതൽ അംഗങ്ങൾ കോൺഗ്രസിനാണെങ്കിലും പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയാണ്. ബിഹാറിൽനിന്ന് രാജ്യസഭാ എംപിയെ ജയിപ്പിച്ചത് കോൺഗ്രസാണ്. അന്താരാഷ്‌ട്രതലത്തിൽ അമേരിക്കൻ പ്രസിഡന്റ് ട്രന്പിനെയും ഇസ്രായേലിനും കീഴ്പ്പെട്ട മോദി സറണ്ടർ മോദിയാണെന്നും അവർ പറഞ്ഞു.











0 comments