ad
Deshabhimani

ട്രെയിനിനുനേരെ കല്ലേറ്: യാത്രക്കാരിയുടെ കണ്ണിന് പരിക്ക്

Train Stone Pelting Incident.jpg

പരിക്കേറ്റ് കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയി പ്രവേശിപ്പിച്ച സി അനിതയിൽ നിന്ന് റെയിൽവേ പൊലിസ് മൊഴിയെടുക്കുന്നു

വെബ് ഡെസ്ക്

Published on May 23, 2026, 04:25 PM | 1 min read

ഉദുമ: ഓടികൊണ്ടിരിക്കുന്ന ട്രെയിനിനുനേരെ ഉണ്ടായ കല്ലേറിൽ യാത്രക്കാരിക്ക് സാരമായ പരിക്ക്. പള്ളിക്കര പൂച്ചക്കാടിന് സമീപത്ത് വച്ചുണ്ടായ സംഭവത്തിൽ നീലേശ്വരം ആലികീഴിലെ കുഞ്ഞിക്കണ്ണന്റെ ഭാര്യ സി അനിത(48)ക്കാണ് പരിക്കേറ്റത്. കണ്ണിന് സാരമായി പരിക്കേറ്റ അനിത കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.


വെള്ളിയാഴ്ച മംഗലാപുരത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇൻ്റർ സിറ്റി എക്സ്പ്രസിന് നേരെ 12.05ഓടെയാണ് കല്ലേറുണ്ടായത്. മംഗളൂരു കെഎംസി ആശുപത്രിയിൽ മകനോടൊപ്പം പോയി തിരിച്ചുവരികയായിരുന്നു. ട്രെയിനിലെ ഇടതുഭാഗം മധ്യത്തിലുള്ള കംപാർട്ടുമെന്റിലാണ് ഇരുന്നിരുന്നത്. ജനാലകമ്പിയിൽ തട്ടിയ കല്ല് തെറിച്ച് കണ്ണിൽ പതിക്കുകയായിരുന്നു. ഇവർ ധരിച്ചിരുന്ന കണ്ണട പൊട്ടി ചിതറിയാണ് വലതു കണ്ണിന്താഴെ മുറിവായത്. റെയിൽവെ പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഒരാൾ ട്രാക്കിലൂടെ ഏറെദൂരം നടന്നുപോകുന്നതായി തെളിഞ്ഞിട്ടുണ്ടെങ്കിലും 800 മീറ്ററോളം അകലെയുള്ള ദൃശ്യമായതിനാൽ ആളെ തിരിച്ചറിയാനായിട്ടില്ലെന്ന് കേസ് അന്വേഷിക്കുന്ന റെയിൽവേ എസ്ഐ ഡി എസ് സനിൽ കുമാർ പറഞ്ഞു. മാനസിക രോഗിയായിരിക്കാമെന്നും സംശയിക്കുന്നുണ്ട്. തൊട്ടടുത്ത കാഞ്ഞങ്ങാട് സ്റ്റേഷൻ മുതൽ ഏഴിമല വരെയുള്ള എല്ലാ സ്റ്റേഷനുകളിലും ഇത്തരമൊരാൾക്കായി അന്വേഷണം വ്യാപിപ്പിച്ചു.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home