പ്ലസ് ടു വിദ്യാർഥിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം. റേഷൻകടവ് സ്വദേശിയായ ഫൈസലി(17)നെയാണ് കുളത്തൂർ സ്വദേശിയായ അഭിജിത്ത് കൊലപ്പെടുത്താൻ ശ്രമിച്ചത്. സ്‌കൂൾ വിട്ട് സുഹൃത്തുക്കൾക്കൊപ്പം ഫൈസൽ വീട്ടിലേയ്ക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.
അഭിജിത്തിനെ പൊലീസ് പിടികൂടി. ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിൽ പത്തോളം തുന്നൽ ഉണ്ട്.വഴിയിൽവെച്ച് ഫൈസലും അഭിജിത്തും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ അഭിജിത്ത് വീട്ടിൽ പോയി ബ്ലേഡ് എടുത്തുകൊണ്ടുവരികയും ഫൈസലിന്റെ പിന്നാലെ ഓടി കഴുത്തറക്കുകയുമായിരുന്നു.









0 comments