രക്തസാക്ഷി അജയ്പ്രസാദിന്റെ അച്ഛൻ ശ്യാമപ്രസാദ് അന്തരിച്ചു

ശ്യാമപ്രസാദ്
കരുനാഗപ്പള്ളി: രക്തസാക്ഷി അജയ്പ്രസാദിന്റെ അച്ഛൻ ക്ലാപ്പന കുളങ്ങരത്ത് ശ്യാമപ്രസാദ് (74, ബാബു) അന്തരിച്ചു. സംസ്കാരം ബുധൻ പകൽ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിരാ തങ്കച്ചി. മറ്റുമക്കൾ: അജിത് പ്രസാദ് (ക്ലാപ്പന സർവീസ് സഹകരണ ബാങ്ക്), ആര്യ പ്രസാദ് (എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം). മരുമകൾ: വിദ്യ.
2007 ജൂലൈ 19നു പകൽ മൂന്നോടെയാണ് എസ്എഫ്ഐ കരുനാഗപ്പള്ളി ഏരിയ ജോയിന്റ് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗവുമായിരുന്ന അജയ് പ്രസാദിനെ ആർഎസ്എസ് സംഘം ആക്രമിച്ചത്. മരണം ഉറപ്പാക്കിയാണ് കൊലയാളി സംഘം പിൻവാങ്ങിയത്. മാരകമായ ആക്രമണത്തിൽ അജയ് പ്രസാദിന്റെ ശരീരത്തിൽ തകരാൻ ഒരു അസ്ഥിയും ബാക്കിയുണ്ടായിരുന്നില്ല. പിറ്റേദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് അജയ് പ്രസാദ് മരിച്ചത്.









0 comments