Deshabhimani

ഹെലികോപ്റ്ററിൽ നിന്ന് താഴേക്കിട്ട ദുരിതാശ്വാസ ഭക്ഷണ പാക്കേജ് തലയിൽ വീണ് 62 കാരൻ മരിച്ചു

patna
വെബ് ഡെസ്ക്

Published on Oct 03, 2026, 04:21 PM | 1 min read

പട്ന : ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്ന് താഴേക്കിട്ട ഭക്ഷണ പാക്കേജ് തലയിൽ വീണ് 62 കാരൻ മരിച്ചു. പട്നയിലെ സാരൺ ജില്ലയിലെ പർസുരാംപുർ ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം.


പ്രളയബാധിതർക്കായി ദുരിതാശ്വാസ പാക്കറ്റ് വിതരണം ചെയ്യുന്നതിനിടെയാണ് ദാരുണ സംഭവമുണ്ടായത്. അനിൽ കുമാർ സിങ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഏകദേശം അഞ്ച് കിലോ​ഗ്രാം ഭാരമുള്ള ഭക്ഷണ പൊതിയാണ് തലയിൽ വീണതെന്നാണ് റിപ്പോർട്ട്. ഭക്ഷണം കഴിച്ച ശേഷം വീടിന് പുറത്തിരിക്കുകയായിരുന്നു അനിൽ കുമാർ സിങ്. പ്രദേശത്തിന് മുകളിലൂടെ താഴ്ന്ന് പറക്കുന്നതിനിടെ ഭക്ഷണ പൊതികൾ താഴേക്ക് ഇടുകയും അതിലൊന്ന് അനിൽ സിങ്ങിന്റെ തലയിൽ വീഴുകയുമായിരുന്നു. മറ്റൊരു പാക്കറ്റ് നെഞ്ചിലും പതിച്ചതായി കുടുംബം ആരോപിച്ചു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് റിപ്പോർട്ടുകൾ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home