Deshabhimani

ഏഷ്യൻ ഗെയിംസ്; മലേഷ്യയെ തകർത്ത് ഇന്ത്യക്ക് ഹോക്കി സ്വർണം

hockey gold
വെബ് ഡെസ്ക്

Published on Oct 03, 2026, 05:31 PM | 1 min read

നഗോയ: ഏഷ്യൻ ഗെയിംസിൽ പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് സ്വർണം. ആവേശകരമായ ഫൈനലിൽ മലേഷ്യയെ 5-1ന് തകർത്താണ് ഇന്ത്യൻ ടീം കിരീടം നിലനിർത്തിയത്. ഇതോടെ ഹാങ്‌ചോയ്ക്ക് പിന്നാലെ തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസ് സ്വർണമാണ് ഇന്ത്യ സ്വന്തമാക്കിയത്.


ഇന്ത്യയുടെ ആക്രമണ മികവാണ് ഫൈനലിൽ നിർണായകമായത്. ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ് രണ്ട് പെനാൽറ്റി കോർണറുകൾ ഗോളാക്കി. ജുഗ്‌രാജ് സിംഗും പെനാൽറ്റി കോർണറിൽ നിന്ന് ഗോൾ നേടി ഇന്ത്യയുടെ ലീഡ് ശക്തമാക്കി.


ഹാർദിക് സിംഗ് പെനാൽറ്റി സ്‌പോട്ടിൽ നിന്ന് മറ്റൊരു ഗോൾ നേടി. തുടർന്ന് അഭിഷേകും സുഖ്ജീത് സിംഗും ചേർന്ന് ഒരുക്കിയ മനോഹരമായ നീക്കത്തിനൊടുവിൽ ഷിലാനന്ദ് ലാക്ര ഓപ്പൺ പ്ലേയിൽ നിന്ന് ഇന്ത്യയുടെ അഞ്ചാം ഗോൾ കണ്ടെത്തി.


മത്സരത്തിലുടനീളം ആക്രമണത്തിലും പ്രതിരോധത്തിലും മികവ് പുലർത്തിയ ഇന്ത്യ മലേഷ്യയ്ക്ക് തിരിച്ചുവരാനുള്ള അവസരം നൽകിയില്ല. 5-1ന്റെ ആധികാരിക ജയത്തോടെ ഇന്ത്യ സ്വർണം ഉറപ്പിക്കുകയായിരുന്നു.


ഒളിമ്പിക്സ് ടിക്കറ്റും


ഏഷ്യൻ ഗെയിംസ് സ്വർണത്തോടൊപ്പം ഇന്ത്യക്ക് 2028 ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിലേക്ക് നേരിട്ടുള്ള യോഗ്യതയും ലഭിച്ചു. ഏഷ്യൻ ഗെയിംസ് ജേതാക്കളെന്ന നിലയിലാണ് ഇന്ത്യൻ പുരുഷ ടീം ഒളിമ്പിക്സ് ബെർത്ത് ഉറപ്പിച്ചത്.


വനിതാ ഹോക്കി ടീമും നേരത്തെ തന്നെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിന് യോഗ്യത നേടിയിരുന്നു. വെള്ളിയാഴ്ച നടന്ന ഫൈനലിൽ ചൈനയെ 1-0ന് തോൽപ്പിച്ചാണ് ഇന്ത്യൻ വനിതകൾ സ്വർണം നേടിയത്.


പുരുഷ-വനിതാ ടീമുകൾ ഒരേ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ചതോടെ ഇന്ത്യൻ ഹോക്കിക്ക് ഇത് ശ്രദ്ധേയമായ നേട്ടമായി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home