Deshabhimani

സംസ്ഥാന ​സ്കൂൾ ​ഗെയിംസിലെ അപകടം; കലുഷിതമായി തൃശൂർ കോർപറേഷൻ

Thrissur Corporation
വെബ് ഡെസ്ക്

Published on Oct 03, 2026, 05:31 PM | 1 min read

തൃശൂർ: സംസ്ഥാന സ്കൂൾ ​ഗെയിംസിനിടെയുണ്ടായ അപകടത്തിൽ കലുഷിതമായി തൃശൂർ കോർപറേഷൻ. കൗൺസിൽ യോ​ഗത്തിൽ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിൽ ഇറങ്ങി. സ്കൂൾ ​ഗെയിംസുമായി ബന്ധപ്പെട്ട് കോർപറേഷന്റെ പിപിആർ ലൈസൻസ് എടുക്കണം. എന്നാൽ ഈ ലൈസൻസ് എടുക്കാനോ അപേക്ഷിക്കാനോ സംഘാടകർ തയ്യാറായിട്ടില്ലെന്നും വിഷയത്തിൽ ചർച്ച നട‌ത്തണമെന്നും അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യം ഉയർത്തി. എന്നാൽ യാതൊരു നടപടിയും സ്വീകരിക്കില്ലെന്ന ധിക്കാരപമായ നിലപാടാണ് മേയർ നിജി ജസ്റ്റിൽ സ്വീകരിച്ചതെന്ന് പ്രതിപക്ഷം പറഞ്ഞു.


നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷ കൗൺസിലർമാരെ ഭരണപക്ഷ കൗൺസിർമാർ കയ്യേറ്റം ചെയ്തു. സുമേഷ്, വിയൂർ കൗൺസിലർ അരുൺ എന്നിവരാണ് സ്ത്രീകൾ ഉൾപ്പടെയുള്ള പ്രതിപക്ഷ കൗൺസിലർമാരെ കയ്യേറ്റം ചെയ്തതെന്നും ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കൗൺസിൽ യോ​ഗം നടത്താൻ അനുവദിക്കില്ലെന്നും പ്രതിഷേധക്കാർ കൂട്ടിച്ചേർത്തു.


തൃശൂർ ഉത്സവം പോലെ നടത്തേണ്ടിയിരുന്ന സ്കൂൾ ​ഗെയിംസിൽ ഇത്രയും വലിയൊരു അപക‌ടം സംഭവിച്ചതിൽ കോർപറേഷൻ, സംഘടാകർ, കായിക വകുപ്പ് മന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്കെല്ലാം വീഴ്ച സംഭവിച്ചുവെന്നും പ്രതിപക്ഷം പറഞ്ഞു. അപകടത്തിൽ വിദ്യാർഥികൾ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു. ഒരു കുട്ടിയുടെ തലയിലാണ് തുന്നലിട്ടത്.


ഈ അപകടത്തിൽ തൃശൂർ ജില്ലയുടെയും കായിക വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രി ഒ ജെ ജനീഷ് ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. സ്പോൺസേഡ് യാത്രകൾ നടത്തികൊണ്ടിരിക്കുന്നു. സ്വന്തം ജില്ലയിൽ ഇതുപോലെയൊരു അപകടം നടന്നിട്ടും പ്രതികരണം പോലും നടത്താന‍്‍ തയ്യാറായില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു. കായിക വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പിനുമേൽ ഉത്തരവാദിത്വം നൽകി തടിയൂരാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പരസ്പരം പഴിചാരി സ്കൂൾ ​ഗെയിംസിന്റെ അടിത്തറ ഇളക്കുകയാണെന്നും പ്രതിപക്ഷം പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home