print edition ശ്വേത മോദിഭക്തയെന്ന് ബിജെപി

തിരുവനന്തപുരം: ‘അമ്മ’യുടെ മുൻ പ്രസിഡന്റ് ശ്വേത മേനോൻ ദേശീയവാദിയും മോദി ഭക്തയുമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്. ഒട്ടേറെ സിനിമാതാരങ്ങൾ ബിജെപിയെ അനുകൂലിക്കുന്നുണ്ട്. സുരേഷ് ഗോപി സിനിമയിൽനിന്നുള്ള കോടികൾ ത്യജിച്ചാണ് ബിജെപിക്കൊപ്പം ചേർന്നത്. ഇത്തരത്തിൽ മാതൃകയാകുന്നവരെ അപമാനിക്കാൻ അനുവദിക്കില്ല. ശ്വേതയിലൂടെ അമ്മ സംഘടന പിടിച്ചെടുക്കാൻ ബിജെപി ശ്രമിക്കുന്നു എന്നത് തെറ്റാണെന്നും സുരേഷ് പറഞ്ഞു. ബിജെപിയിൽനിന്ന് രണ്ടുകോടിരൂപ വാങ്ങിയെന്ന ആരോപണത്തിനുപിന്നാലെയാണ് പ്രതികരണവുമായി ബിജെപി നേതാവ് രംഗത്തുവന്നത്.










0 comments