മകളെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയെ കൊലപ്പെടുത്തിയ ശങ്കരനാരായണൻ അന്തരിച്ചു

മഞ്ചേരി : മകളെ ബലാത്സംഗം ചെയ്തു കൊന്നയാളെ കൊലപ്പെടുത്തിയ മഞ്ചേരിയിലെ ശങ്കരനാരായണൻ (75) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെതുടർന്ന് തിങ്കൾ രാത്രിയായിരുന്നു അന്ത്യം.
2001 ഫെബ്രുവരിയിലാണ് സ്‌കൂൾ വിട്ടുവരുന്ന വഴി ശങ്കരനാരായണന്റെ 13കാരിയായ മകളെ അയൽവാസിയായ മുഹമ്മദ് കോയ (24) പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. മുഹമ്മദ് കോയയെ കോടതി ശിക്ഷിച്ചു. ശേഷം 2002ൽ ജാമ്യത്തിലിറങ്ങിയ മുഹമ്മദ് കോയ വെടിയേറ്റ് മരിക്കുകയായിരുന്നു.
പിന്നാലെ ശങ്കരനാരായണൻ പൊലീസിൽ കീഴടങ്ങി. മഞ്ചേരി സെഷൻസ് കോടതി ശങ്കരനാരായണനെയും രണ്ടു പേരെയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. ശങ്കരനാരായണനെ 2006ൽതെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി വെറുതെ വിടുകയായിരുന്നു.










0 comments