"കെപിസിസി പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്, അതിനപ്പുറം ഒന്നുമില്ല"; രാഹുൽ വിഷയത്തിൽ ഇന്നും മറുപടിയില്ലാതെ ഷാഫി

Rahul attends Shafi Parambil

രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ

വെബ് ഡെസ്ക്

Published on Sep 15, 2025, 01:27 PM | 1 min read

തിരുവനന്തപുരം, തൃശൂർ: ​ഗുരുതര ലൈം​ഗിക പീഡന പരാതികൾ ഉയർന്നതിന് പിന്നാലെ കോൺ​ഗ്രസ് അം​ഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തതിനെക്കുറിച്ച് പ്രതികരിക്കാതെ ഷാഫി പറമ്പിൽ എംപി. രാഹുലുമായി ഉയർ‌ന്ന ചോദ്യങ്ങളോട് ഒന്നും തന്നെ പ്രതികരിക്കാൻ ഇന്നും ഷാഫി തയ്യാറായില്ല. കെപിസിസി പ്രസിഡന്റ് പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് മാത്രമായിരുന്നു മാധ്യമങ്ങളുടെ ആവർത്തിച്ചള്ള ചോദ്യത്തിന് ഷാഫിയുടെ മറുപടി.


തിരുവനന്തപുരത്ത് ചേരുന്ന നിർണായക കെപിസിസി നേതൃയോ​ഗത്തിൽനിന്ന് വർക്കിങ് പ്രസിഡന്റ് കൂടിയായ ഷാഫി വിട്ടുനിൽക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയെ സംബന്ധിച്ച വിഷയങ്ങൾ കെപിസിസി നേതൃയോഗത്തിൽ ചർച്ച ചെയ്യാനിരിക്കെയാണ് ഷാഫി വിട്ടുനിൽക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home