ad
Deshabhimani

സ്കൂൾ ബസ് ക്രെയിനിന് പിന്നിലിടിച്ച് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം

SCHOOL BUS ACCIDNET TVM.jpg

അപകടത്തിൽപ്പെട്ട ക്രെയിനും സ്കൂൾ ബസും

വെബ് ഡെസ്ക്

Published on Apr 16, 2026, 02:23 PM | 1 min read

തിരുവനന്തപുരം: സ്കൂൾ ബസ് നിർത്തിയിട്ടിരുന്ന ക്രെയിനിന്റെ പിന്നിലിടിച്ച് ഡ്രൈവർ മരിച്ചു. കല്ലമ്പലം സ്വദേശിയും അയിരൂർ എംജിഎം സ്കൂളിലെ ഡ്രൈവറുമായ ഷാജിയാണ് മരിച്ചത്. അപകടത്തിൽ ബസിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.


അയിരൂർ എംജിഎം സ്കൂളിലെ അധ്യാപകരുമായി സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി റൂട്ട് പരിശോധിക്കാൻ പോയതായിരുന്നു ബസ്. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ബസിന്റെ മുൻവശം ഭാഗികമായി തകർന്നു. ഡ്രൈവർ സീറ്റിൽ കുടുങ്ങിപ്പോയ ഷാജിയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.


അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അൽപ്പസമയം ഗതാഗതതടസ്സമുണ്ടായി. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home