കട്ടപ്പനയില്‍ ലോട്ടറിക്കടയില്‍ മോഷണം; ഒരുലക്ഷം രൂപ കവർന്നു

ഇടുക്കി : കട്ടപ്പന നഗരത്തിലെ ലോട്ടറിക്കടയില്‍ മോഷണം. ഒരുലക്ഷം രൂപയും മൂന്നര ലക്ഷം രൂപയുടെ ലോട്ടറിയും കവര്‍ന്നു. ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന അശോക ലോട്ടറി ഏജന്‍സിയില്‍ തിങ്കള്‍ രാത്രിയാണ് മോഷണംനടന്നത്. ഷട്ടറിന്റെ താഴ് തകര്‍ത്താണ് മോഷ്ടാവ് ഉള്ളില്‍കടന്നത്.
ചൊവ്വ രാവിലെ ജീവനക്കാരി കട തുറക്കാന്‍ എത്തിയപ്പോള്‍ വിവരമറിയുന്നത്. പണവും ലോട്ടറിയും മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ കടയിലെ സിസി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. കടയുടമയുടെ പരാതിയില്‍ കട്ടപ്പന പൊലീസ് അന്വേഷണം തുടങ്ങി. സ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.










0 comments