ലേബർ കോഡുകൾക്കെതിരെ കേരളം; കോൺക്ലേവ് നാളെ

തിരുവനന്തപുരം: തൊഴിലാളി പ്രതിഷേധങ്ങളുടെ സംസ്ഥാനങ്ങളുടെ വിയോജിപ്പുകളും മറികടന്ന് കേന്ദ്രസർക്കാർ അടിച്ചേൽപിക്കുന്ന ലേബർ കോഡുകൾക്കെതിരെ സംസ്ഥാനങ്ങളെ ഏകോപിപ്പിച്ച് കേരളം. ബദൽ നയം രൂപീകരിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ലേബർ കോൺക്ലേവ് വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കും. തൈക്കാട് ലെമൺ ട്രീ പ്രീമിയറിൽ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.
വിവിധ സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാരായ തരുൺ പ്രീത് സിങ് (പഞ്ചാബ്), സി വി ഗണേശൻ (തമിഴ്‌നാട്), സഞ്ജയ് പ്രസാദ് യാദവ് (ജാർഖണ്ഡ്), വിവേക് വെങ്കട്ടസ്വാമി (തെലങ്കാന) എന്നിവരും മന്ത്രിമാരായ കെ എൻ ബാലഗോപാൽ, പി രാജീവ് എന്നിവരും റിട്ട. ജസ്റ്റിസ് ഗോപാല ഗൗഡ, പ്രൊഫ. ശ്യാം സുന്ദർ എന്നിവരും പങ്കെടുക്കും. സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ, എഐടിയുസി ജനറൽ സെക്രട്ടറി അമർജിത്ത് കൗർ തുടങ്ങിയവർ ചർച്ചകളിൽ പങ്കുചേരും. കോൺക്ലേവിന്റെ സമാപനത്തിൽ നയപ്രഖ്യാപനമുണ്ടാകും.










0 comments