അന്യായ വിലയ്‌ക്ക് വൈദ്യുതി: എല്ലാം മുഖ്യമന്ത്രി; മറുപടിയില്ലാതെ സണ്ണി ജോസഫ്

തിരുവനന്തപുരം: വൻ വൈദ്യുതി പ്രതിസന്ധിയെന്ന പ്രതീതി സൃഷ്‌ടിച്ച് സ്വകാര്യ പ്ലാറ്റ്ഫോമായ ജിഎൻഎയുമായി മുഖ്യമന്ത്രി വി ഡി സതീശന്റെ ഇടപാടിൽ വീണ്ടും മറുപടിയില്ലാതെ വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിച്ച് അതിന് കൃത്യമായ മറുപടിയും നൽകിയിട്ടുണ്ടെന്നാണ് കെപിസിസി പ്രസിഡന്റ് കൂടിയായ സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
'മുഖ്യമന്ത്രിയാണ് കാര്യങ്ങൾ വിശദീകരിച്ചത്. അതിനെയാണ് പ്രതിപക്ഷ നേതാവ് ചോദ്യം ചോദിച്ചത്. മുഖ്യമന്ത്രി മറുപടിയും പറഞ്ഞു. അതിൽ കൂടുതൽ കാര്യങ്ങൾ പറായില്ല'- എന്നായിരുന്നു മന്ത്രിയുടെ മറുപടി. വൈദ്യുതി മന്ത്രിയുടെ വാ അടഞ്ഞ് പോയോ എന്നടക്കം വിമർശനം ഉയർന്നിട്ടും മറ്റ് ചോദ്യങ്ങൾക്കൊന്നും അദ്ദേഹം പ്രതികരിച്ചില്ല.
സത്യപ്രതിജ്ഞയ്‌ക്ക് മുമ്പുതന്നെ ചാർട്ടേർഡ് വിമാനത്തിലുള്ള മംഗളൂരു യാത്രയും കർണാടകത്തിലെ എൻഡിഎ നേതാക്കളുമായും അദാനി ഗ്രൂപ്പിന്റെ ഉന്നതനുമായും കൂടിക്കാഴ്‌ച നടത്തത് മുതൽ വി ഡി സതീശൻ മുഖ്യമന്ത്രിയായശേഷം നടക്കുന്ന പല ഇടപാടുകളും ദുരൂഹമാണ്. കെഎസ്‌ഇബിയും വൈദ്യുതിമന്ത്രിയും എതിർത്തിട്ടും വൈദ്യുതി ഉൽപ്പാദന കമ്പനിയോ ലൈസൻസുള്ള വൈദ്യുതി വിൽപ്പന കമ്പനിയോ അല്ലാത്ത ഒടിസി ഡിജിറ്റൽ പ്ലാറ്റ്ഫോം മാത്രമായ ജിഎൻഎ കന്പനി വഴി വൈദ്യുതി വാങ്ങാൻ തീരുമാനിച്ചതും ഇത്തരത്തിലാണ്.
കൃത്യമായ ആസൂത്രണത്തിലൂടെയും കാര്യക്ഷമമായ മാനേജ്‌മെന്റിലൂടെയും വൈദ്യുതിലഭ്യതവിഷയം കൈകാര്യം ചെയ്യുന്നതിനുപകരം, നിയമവ്യവസ്ഥകളെ കാറ്റിൽപ്പറത്തി ഉയർന്ന നിരക്കിൽ സ്വകാര്യ കമ്പനികളുമായി വഴിവിട്ട കരാറുകളിൽ ഏർപ്പെടുകയാണ് സർക്കാർ.









0 comments