ad
Deshabhimani

print edition ഉദ്യോഗസ്ഥരോട്‌ പ്രതികാരം
20 പേർക്ക്‌ തസ്‌തികയില്ല

appointments
avatar
സ്വന്തം ലേഖകൻ

Published on Jun 27, 2026, 12:10 AM | 1 min read

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളിലും ഡെപ്യൂട്ടേഷനിൽ ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥർക്ക്‌ പകരംതസ്‌തിക നൽകാതെ യുഡിഎഫ്‌ സർക്കാർ. സെക്രട്ടറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി മുതൽ അഡീഷണൽ സെക്രട്ടറിവരെയുള്ള 20പേർക്ക്‌ കഴിഞ്ഞദിവസമാണ്‌ തസ്‌തിക നൽകിയത്‌. പിആർഡിയിലെ ഒരാൾ ഉൾപ്പെടെ 20പേർ പുറത്തുനിൽക്കുകയാണ്‌. ഇ‍ൗ മാസത്തേതുൾപ്പെടെ ശന്പളം വൈകും.


സർക്കാർ മാറുന്നതോടെ മന്ത്രിമാരുടെ സ്റ്റാഫിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്‌തവരെ മാതൃവകുപ്പുകളിലേക്ക്‌ മാറ്റും. ഇത്തവണ മന്ത്രിസഭ ചുമതലയേൽക്കുംമുമ്പുതന്നെ ജീവനക്കാരെ മാനദണ്ഡങ്ങൾക്കു വിരുദ്ധമായി സ്ഥലംമാറ്റാൻ കോൺഗ്രസ്‌ അനുകൂല സർവീസ്‌ സംഘടനകൾ കത്തുനൽകിയിരുന്നു. പിആർഡിയിൽ ഇൻഫർമേഷൻ ഓഫീസറായ എ സി അഭിലാഷാണ്‌ മാറ്റിനിർത്തപ്പെട്ടവരിലൊരാൾ. മുഖ്യമന്ത്രിയുടെ ഓ-ഫീസിലായിരുന്ന അഭിലാഷിനെ പുതിയ സർക്കാർ വന്നതോടെ വനംവകുപ്പിൽ പിആർഒ ആക്കി. ആറു ദിവസത്തിനുശേഷം മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി നൽകിയ കത്തിൽ വനംവകുപ്പിൽനിന്ന്‌ മാറ്റി. പകരം തസ്‌തിക നൽകിയില്ല.


മന്ത്രിമാരായിരുന്ന കെ എൻ ബാലഗോപാൽ, വി എൻ വാസവൻ, എ കെ ശശീന്ദ്രൻ, ജി ആർ അനിൽ, ജെ ചിഞ്ചുറാണി എന്നിവരുടെ ഓഫീസിലുണ്ടായിരുന്ന അഞ്ച്‌ അഡീഷണൽ സെക്രട്ടറിമാർ, കെ എൻ ബാലഗോപാൽ, ആർ ബിന്ദു, പി രാജീവ്‌ എന്നിവരുടെ സ്റ്റാഫിലുണ്ടായിരുന്ന മൂന്ന്‌ അഡീഷണൽ സെക്രട്ടറിമാർ, ആറ്‌ സെക്‌ഷൻ ഓഫീസർമാർ എന്നിവർക്കും ആഭ്യന്തര വകുപ്പിൽനിന്നുള്ള ഒരു അഡീഷണൽ സെക്രട്ടറി, മൂന്ന്‌ ജോയിന്റ്‌ സെക്രട്ടറി, വിജിലൻസിലെ ഒരു ജോയിന്റ്‌ സെക്രട്ടറി എന്നിവർക്കും പകരം തസ്‌തിക നൽകിയിട്ടില്ല.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home