ബാലാവകാശ കമീഷൻ്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു; പൊലീസിൽ പരാതി നൽകി

തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത സംഭവത്തിൽ പൊലീസിൽ പരാതി നൽകി. വെബ്സൈറ്റിൽ പ്രവേശിക്കുമ്പോൾ ഓൺലൈൻ ഗെയിം അപ്ലിക്കേഷനിലേക്കാണ് പോകുന്നത്. ഇതോടെയാണ് ബാലാവകാശ കമീഷൻ സൈബർ പൊലീസിൽ പരാതി നൽകിയത്.
വെബ്സൈറ്റ് തയ്യാറാക്കിയതും പരിപാലനം ചെയ്യുന്നതും സി- ഡിറ്റാണ്. ഹാക്കിങ്ങിന്റെ ഉറവിടം കണ്ടെത്തണമെന്നും കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവഹിക്കുന്നതിനാൽ അടിയന്തിരശ്രദ്ധയുണ്ടാകണമെന്നും കമീഷൻ സെക്രട്ടറി നൽകിയ പരാതിയിൽ പറയുന്നു. മൂന്ന് മാസം മുമ്പും ബാലാവകാശ കമീഷൻ്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു.









0 comments