Deshabhimani

ഒരിഞ്ച് പിറകോട്ടില്ല; അന്യായ ടോൾ പിരിവിനെതിരെ മനുഷ്യചങ്ങല തീർത്ത് എൽഡിഎഫ്

LDF Forms Human Chain at Nattika Toll Booth
വെബ് ഡെസ്ക്

Published on Oct 14, 2026, 11:23 AM | 1 min read

തൃപ്രയാർ: ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്. ദേശീയപാതയുടെ നിർമാണം പൂർത്തിയാവുംമുമ്പ് ടോൾ പിരിക്കുന്നതിനെതിരായ പ്രതിഷേധം, പൊലീസ്‌ അടിച്ചമർത്തലും അതിജീവിച്ച്‌ തുടർച്ചയായ ആറാം ദിവസവും തുടരുകയാണ്. ഇന്നലെ എൽഡിഎഫ്‌ പ്രവർത്തകരെ പൊലീസ്‌ തല്ലിച്ചതച്ചിട്ടും ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി എൽഡിഎഫ്‌ നേതൃത്വത്തിൽ ബുധനാഴ്‌ച മനുഷ്യച്ചങ്ങല തീർത്തു.


സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾഖാദർ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ പി സന്ദീപ്, അഡ്വ. വി കെ ജ്യോതിപ്രകാശ്, എ എസ് ദിനകരൻ, ടി കെ എം കിഷോർ കുമാർ, കെ എ വിശ്വംഭരൻ, ടി എസ് മധുസൂദനൻ, യു കെ ഗോപാലൻ, കെ ആർ സീത തുടങ്ങിയവടെ നേതൃത്വത്തിൽ ബഹുജന പ്രക്ഷോഭം അലയടിക്കുകയാണ്.


മൂന്നുതവണ നിർത്തിവച്ച ടോൾപിരിവ് തിങ്കളാഴ്ച പകൽ 12നാണ്‌ വീണ്ടും ആരംഭിച്ചത്. ഇതു സംബന്ധിച്ച സർവകക്ഷിയോഗം നടക്കുന്നതിനിടെയായിരുന്നു ടോൾപിരിവ് ആരംഭിച്ചത്‌. ഇതേത്തുടർന്നാണ് ടോൾ പിരിവ് നിർത്തുംവരെ ടോൾ പ്ലാസയിലേക്ക്‌ മാർച്ച്‌ നടത്താൻ എൽഡിഎഫ്‌ തീരുമാനിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home