print edition അഭിമന്യുക്കേസിൽ വിചാരണ നിർത്തിവയ്‌ക്കില്ല; പ്രതികളുടെ ആവശ്യം തള്ളി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നിർത്തിവയ്‌ക്കണമെന്ന ക്യാന്പസ് ഫ്രണ്ടുകാരായ അഞ്ച് പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. പ്രതികളുടെ വിടുതല്‍ഹര്‍ജിയിലെ ആവശ്യമാണ് തള്ളിയത്. കേസുമായി ബന്ധപ്പെട്ട എല്ലാ മൊഴികളും രേഖകളും നല്‍കണമെന്ന പ്രതികളുടെ ആവശ്യവും കോടതി തള്ളി.
കുറ്റപത്രത്തിനൊപ്പമില്ലാത്ത രേഖകളാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞയാഴ്‌ചയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചത്. ആകെ 26 പ്രതികളാണുള്ളത്. ഇതിൽ 16 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ച് വിചാരണനടപടികൾ ആരംഭിച്ചത്. മറ്റ് പ്രതികൾക്കെതിരായ അന്വേഷണം പൂർത്തിയാകുന്നതുവരെ വിചാരണ നിർത്തിവയ്‌ക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു.











0 comments