പ്രസവശേഷം അമ്മ വലിച്ചെറിഞ്ഞ കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുത്തു

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രസവശേഷം കുഞ്ഞിനെ ശുചിമുറിയുടെ ജനലിലൂടെ വലിച്ചെറിയുകയും ചെയ്ത സംഭവത്തിൽ കുഞ്ഞിന്റെ തുടർ സംരക്ഷണം ആലപ്പുഴ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു. കുഞ്ഞിനെ അമ്മ തിരികെ ആവശ്യപ്പെട്ടതിനാൽ താൽക്കാലിക സംരക്ഷണത്തിനാണ് കുഞ്ഞിനെ ഏറ്റെടുത്തത്.
സിഡബ്ല്യുസി ചെയർപേഴ്സൺ അഡ്വ. ഗീത, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ജിജി ജോൺ, ശിശു വികാസ് ഭവൻ മാനേജർ മിഥുൻ ഷാ, സോഷ്യൽ വർക്കർ പ്രിമ എന്നിവർ ചേർന്ന് വണ്ടാനം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാർ, ഡോ. ലതിക എന്നിവരിൽനിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങുന്നു
അമ്മയ്ക്കൊപ്പം കുഞ്ഞിനെ വിടുന്നതിൽ നിയമപരമായി തടസ്സമുണ്ട്. ഇക്കാര്യത്തിൽ തീരുമാനമായ ശേഷം മാത്രമേ കുഞ്ഞിനെ അമ്മയ്ക്ക് തിരികെ നൽകൂ. സിഡബ്ല്യുസി ചെയർപേഴ്സൺ അഡ്വ. ഗീത, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ജിജി ജോൺ, ശിശു വികാസ് ഭവൻ മാനേജർ മിഥുൻ ഷാ, സോഷ്യൽ വർക്കർ പ്രിമ എന്നിവർ ചേർന്ന് വണ്ടാനം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാർ, ഡോ. ലതിക എന്നിവരിൽനിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങി. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ജില്ലയിലെ അംഗീകൃത ദത്തെടുക്കൽ കേന്ദ്രമായ ശിശുവികാസ് ഭവനിൽ കുഞ്ഞിനെ തുടർന്ന് സംരക്ഷിക്കും. 29 കുട്ടികളാണ് ശിശുവികാസ് ഭവനിൽ നിലവിൽ സംരക്ഷണയിലുള്ളത്.










0 comments