ad
Deshabhimani

മോർഫിങ് കേസ്: ചെങ്ങന്നൂരിലെ കോളേജ് വിദ്യാർഥി പിടിയിൽ

Morphing
വെബ് ഡെസ്ക്

Published on Sep 07, 2026, 03:07 PM | 1 min read

കൊച്ചി: അധ്യാപകരുടെയും വിദ്യാർഥികളുടെയും മോർഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ചെങ്ങന്നൂർ സ്വദേശിയായ കോളേജ് വിദ്യാർഥി സനീഷിനെയാണ് തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃക്കാക്കര ഭാരത മാതാ കോളേജിലെ കെഎസ്‍യു നേതാവ് ശ്രീഹരിയെയാണ് കേസിൽ ആദ്യം അറസ്റ്റ് ചെയ്തത്. ശ്രീഹരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. സനീഷിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ ദിവസം ഇയാളുടെ മൊബൈൽ ഫോണും ലാപ്ടോപും പൊലീസ് പിടിച്ചെടുത്തിരുന്നു.


ശ്രീഹരിയെ ചോദ്യം ചെയ്‌തപ്പോൾ അശ്ലീല വീഡിയോ നിർമാണ റാക്കറ്റിന്റെ കൂടുതൽ വിവരങ്ങൾ പൊലീസിന്‌ ലഭിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ചയാണ്‌ മോർഫ്‌ചെയ്‌ത്‌ അശ്ലീല വീഡിയോ നിർമിച്ച കേസിൽ ഭാരത്‌മാതാ കോളേജിലെ ബിബിഎ വിദ്യാർഥി(ലോജിസ്‌റ്റിക്‌സ്‌) എസ്‌ ശ്രീഹരിയെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.


കെഎസ്‌യു മീഡിയ കമ്മിറ്റി അംഗമായ ശ്രീഹരി കോളേജിലെ വിവിധ ആഘോപരിപാടികളുടെ ഉൾപ്പെടെ ചിത്രങ്ങൾ എടുത്തിരുന്നു. വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും അവരുടെ ചിത്രങ്ങൾ എടുത്ത് നൽകുകയും ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളൊക്കെയാണ് എഐ ഉപയോഗിച്ച് അശ്ലീലമാക്കി മാറ്റിയത്. അശ്ലീല വീഡിയോ നിർമിച്ച്‌ ടെലിഗ്രാം, ഇൻസ്‌റ്റഗ്രാം ഉൾപ്പെടെ നവമാധ്യമങ്ങളിലേക്ക്‌ അയക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home