print edition മദ്യ അഴിമതി: സതീശൻ കള്ളപ്രചാരണം നടത്തുന്നു- എം വി ഗോവിന്ദന്‍

തിരുവനന്തപുരം: മദ്യ അഴിമതി കൈയോടെ പിടിക്കപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ കള്ളപ്രചാരണം നടത്തുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റില്‍ വന്‍ നികുതിയിളവ് നല്‍കി മദ്യവ്യവസായികള്‍ക്ക് ലാഭമുണ്ടാക്കാനാണ് ശ്രമം. ഇക്കാര്യത്തില്‍ യുഡിഎഫ് ഘടകകക്ഷികൾ നയം വ്യക്തമാക്കണം.
കാര്‍ഷിക വിളകളുടെ മൂല്യവര്‍ധിത ഉല്‍പ്പന്നം എന്ന നിലയിലാണ് പഴങ്ങളില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാൻ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. കർഷകരും ഇതാവശ്യപ്പെട്ടിരുന്നു. കെ കരുണാകരന്‍ സർക്കാർ നിയോഗിച്ച ഉദയഭാനു കമീഷന്റെ റിപ്പോര്‍ട്ടിലും പരാമര്‍ശമുണ്ട്. വീര്യം കുറഞ്ഞ മദ്യത്തിന് വ്യക്തമായ നിര്‍വചനം നല്‍കി അനുവദനീയ പരിധി നിര്‍ണയിച്ച് റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്ന നികുതി വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ ശുപാര്‍ശ അംഗീകരിച്ചത് ഈ പശ്ചാത്തലത്തിലാണ്.
വ്യക്തമായ ചട്ടം ഉണ്ടാക്കണമെന്ന നിര്‍ദേശം മദ്യക്കമ്പനികളെ സഹായിക്കുന്നതോ സര്‍ക്കാരിന് നഷ്‌ടമുണ്ടാക്കുന്നതോ ആയിരുന്നില്ല. വീര്യം കുറഞ്ഞ മദ്യത്തിന് മൂന്നുവര്‍ഷത്തിനുശേഷവും നികുതിഘടനയില്‍ എല്‍ഡിഎഫ് മാറ്റം വരുത്തിയില്ല. മദ്യക്കമ്പനികള്‍ക്കുവേണ്ടിയുള്ള യുഡിഎഫ് നയം തിരുത്തണമെങ്കില്‍ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടി ഫിനാന്‍സ് ബില്ലില്‍നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.









0 comments