print edition ദുരന്തബാധിതരുടെ പേരിൽ ലീഗ് പണപ്പിരിവ് വാർത്ത; ദേശാഭിമാനി ലേഖകനെതിരെ ഭീഷണിയും അസഭ്യവർഷവും

ദേശാഭിമാനിയുടെ പേരിൽ ലീഗ് സൈബർ പട പ്രചരിപ്പിച്ച വ്യാജ കാർഡ് (ഇടത്), മുസ്ലിംലീഗ് പണപ്പിരിവ് നടത്തുന്ന വാട്സാപ്പ് ഗ്രൂപ്പ് (വലത്)
കൽപ്പറ്റ: തൃക്കൈപ്പറ്റയിലെ ഭവനപദ്ധതിയുടെ ഗൃഹപ്രവേശന ചടങ്ങിന്റെ പേരിൽ മുണ്ടക്കൈ ദുരന്തബാധിതരിൽനിന്നും മുസ്ലിംലീഗ് പണം പിരിക്കുന്നുവെന്ന വാർത്ത റിപ്പോർട്ടുചെയ്‌ത ദേശാഭിമാനി ലേഖകനെതിരെ സമൂഹമാധ്യമങ്ങളിൽ ഭീഷണിയും അസഭ്യവർഷവും. ദേശാഭിമാനി കൽപ്പറ്റ ബ്യൂറോയിലെ ലേഖകൻ കെ എ അനിൽകുമാറിനെതിരെയാണ് ഭീഷണി. വിഷയത്തിൽ നിയമ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അനിൽകുമാർ കൽപ്പറ്റ സൈബർ പൊലീസിൽ പരാതി നൽകി.
ലീഗ് പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിലാണ് ഫേസ്‌ബുക്ക് പേജുകളിലൂടെയും വാട്സാപ്പിലൂടെയും അസഭ്യവർഷവും ഭീഷണിയും. അനിൽകുമാറിന്റെ മൊബൈൽ ഫോണിലും ദേശാഭിമാനിയിലെ ഓഫീസ് നമ്പറിലും വിളിച്ച് ഭീഷണി മുഴക്കുന്നുണ്ട്.
വ്യാജമായി തൊഴിൽ പരസ്യം സൃഷ്‌ടിച്ച് അനിൽകുമാറിന്റെ പേരും മൊബൈൽ നമ്പറും നൽകി വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പരാതിയിൽ ഉടൻ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും സൈബർ പൊലീസ് അറിയിച്ചു.









0 comments