കോന്നി പാറമട അപകടം: നഷ്ടപരിഹാരം നൽകും; റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി

konni quarry accident v sivankutty
വെബ് ഡെസ്ക്

Published on Jul 07, 2025, 07:36 PM | 1 min read

കോന്നി: പത്തനംതിട്ട പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ കല്ലിടിഞ്ഞ് വീണ് തൊഴിലാളി മരിച്ച സംഭവത്തിൽ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് തൊഴില്‍മന്ത്രി വി ശിവൻകുട്ടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അഡീഷണൽ ലേബർ കമീഷണർ കെ ശ്രീലാലിന് നിർദ്ദേശം നൽകി. മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് എംപ്ലോയീസ് കോമ്പൻസേഷൻ ആക്ട് പ്രകാരം നഷ്ടപരിഹാരം നൽകും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളും തൊഴിൽ വകുപ്പ് കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.


അപകടത്തിൽപ്പെട്ട മറ്റൊരു തൊഴിലാളിക്കായി തെരച്ചിൽ തുടരുകയാണ്. വീണത് വലിയ പാറക്കെട്ടുകളായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് പാറമടയിൽ അപകടമുണ്ടായത്. കല്ലിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും പതിച്ച് തൊഴിലാളികൾ അപകടത്തിൽപ്പെടുകയായിരുന്നു. ഹിറ്റാച്ചി ഓപറേറ്റർ ബിഹാർ സ്വദേശി അജയ് റായ് (38), സഹായി ഒഡീഷ സ്വദേശി മഹാദേവ് (51) എന്നിവരാണ് ജോലി ചെയ്തിരുന്നത്.


സ്ഥലത്ത് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തെരച്ചിൽ ഊർജിതമായി തുടരുകയാണ്. തിരുവല്ലയിൽ നിന്ന് 27 അം​ഗ എൻഡിആർഎഫ് സംഘവും സംഭവസ്ഥലത്തിലേക്ക് തിരിച്ചു. നിലവിൽ കോന്നി താലുക്ക് ദുരന്ത നിവാരണം ഡെപ്യൂട്ടി തഹസിൽദാർ, ഫയർ ഫോഴ്സ്, പോലീസ് സംഭവ സ്ഥലത്ത് ഉണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home