രേഖകൾ നോക്കാതെ സുധാപിള്ള കമ്മിറ്റി
print edition കിഫ്‌ബിക്ക് വരുമാനമുണ്ട്

ഒ വി സുരേഷ്
Published on Oct 20, 2026, 12:00 AM | 1 min read
തിരുവനന്തപുരം: കിഫ്‌ബിക്ക് വരുമാനദായക പദ്ധതികളില്ലെന്ന സുധാപിള്ള കമ്മിറ്റിയുടെ വിലയിരുത്തൽ തെറ്റ്. കിഫ്‌ബി പണം മുടക്കിയ പദ്ധതികളിൽനിന്ന് മാർച്ച് 31വരെ 4183.89 കോടിരൂപ ലഭിച്ചു. വരുമാനം ലഭിക്കുന്ന 22,955.74 കോടി രൂപയുടെ പദ്ധതി പൂർത്തീകരണത്തിലുണ്ട്.
കണ്ണൂർ – പാലക്കാട് വ്യാവസായിക ഇടനാഴി, കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴി, കൊച്ചി പെട്രോ കെമിക്കൽ പാർക്ക്, ലൈഫ് സയൻസ് പാർക്ക്, ടെക്നോസിറ്റി, ട്രാൻസ്ഗ്രിഡ് 2.0 എന്നിവയുൾപ്പടെ 22 വരുമാനദായക പദ്ധതികളിൽനിന്നാണ് കഴിഞ്ഞ സാമ്പത്തിക വർഷം 4183.89 കോടി വരുമാനമുണ്ടായത്. 42,053.20 കോടി വായ്‌പയിൽ മാർച്ച് 31വരെ 9,865.73 കോടി തിരിച്ചടക്കുകയുംചെയ്‌തു. ആശുപത്രി, സ്‌കൂൾ, റോഡ്, പാലം തുടങ്ങിവയ്‌ക്കായാണ് കൂടുതൽ തുക മുടക്കിയത്. ഇതിലൂടെ വരുമാനമുണ്ടാക്കലല്ല ലക്ഷ്യം. ജനങ്ങൾക്ക് അടിസ്ഥാന പശ്‌ചാത്തല സൗകര്യമൊരുക്കുക എന്ന ഉത്തരവാ kiifb-revenue-generating-projects-ov-sureshദിത്വം നിർവഹിക്കലാണ്. കിഫ്‌ബിയുടേത് ദീർഘകാല വായ്‌പകളാണ്. ഇതിന്റെ തിരിച്ചടവിന് സർക്കാർ നിയമപരമായ സംവിധാനം ഒരുക്കിയിട്ടുമുണ്ട്.
കഴിഞ്ഞ സാമ്പത്തിക വർഷംവരെ വിവിധ സ്ഥാപനങ്ങളിൽനിന്നായി കിഫ്‌ബിക്ക് വാഗ്‌ദാനംചെയ്തത് 47,863.44 കോടിയാണ്. ഇതിൽ 42,053. 20 കോടി ലഭിച്ചു. 9,865.73 കോടി തിരിച്ചടച്ചു. 32,187.47 കോടിയാണ് ബാക്കി. സർക്കാരിൽനിന്നുള്ള കോർപസ് ഫണ്ട്, മോട്ടോർ വാഹന നികുതി, പെട്രോളിയം സെസ്സ് എന്നിവയുൾപെടെ 25,957.50 കോടി കിഫ്‌ബിക്ക് നൽകി. മസാല ബോണ്ടിലൂടെ സമാഹരിച്ചത് 2150 കോടി മാത്രമാണ്. മുഴുവൻ പണവും മാർച്ച് 31നുള്ളിൽ തിരിച്ചടച്ചു. കെഎസ്‌ഇബിക്ക് 2915.93 കോടി കിഫ്‌ബി അനുവദിച്ചതിൽ 2700.19 കോടിയും വരുമാനത്തിൽനിന്ന് തിരിച്ചടച്ചു. പാലക്കാട്, കണ്ണൂർ വ്യവസായ പാർക്കുകൾ, കൊച്ചി– ബംഗളൂരു വ്യവസായ ഇടനാഴി എന്നിവയ്‌ക്കായി സ്ഥലം ഏറ്റെടുക്കാൻ 12,727.50 കോടി അനുവദിച്ചതിൽ 425.36 കോടി തിരിച്ചടച്ചു.









0 comments