ad
Deshabhimani

print edition ഉപഗ്രഹത്തകരാർ: ഇന്ത്യയുടെ ‘നാവിക്‌’ ശൃംഖല പ്രതിസന്ധിയിൽ

navic
വെബ് ഡെസ്ക്

Published on Mar 15, 2026, 12:21 AM | 1 min read

​തിരുവനന്തപുരം : ഇന്ത്യയുടെ തന്ത്രപ്രധാന നാവിഗേഷൻ സംവിധാനമായ ‘നാവിക്‌’ പ്രതിസന്ധിയിൽ. തദ്ദേശീയ ഉപഗ്രഹശൃഖലയിലുള്ള ഐആർഎൻഎസ്‌എസ്‌ 1 എഫ്‌ പേടകത്തിലെ അറ്റോമിക്‌ ക്ലോക്ക്‌ തകരാറിലായതാണ്‌ പ്രശ്‌നം. ക്ലോക്ക്‌ നിലച്ചതോടെ ഉപഗ്രഹത്തിന്റെ ഗതിനിർണയ സംവിധാനങ്ങളടക്കം താറുമാറായി.


2016 മാർച്ചിൽ ഐഎസ്‌ആർഒ വിക്ഷേപിച്ച ഉപഗ്രമാണിത്‌. നാവിക്‌ സംവിധാനത്തിന്‌ കുറഞ്ഞത്‌ നാല്‌ ഉപഗ്രഹങ്ങളാണ്‌ വേണ്ടത്‌. ഇവയിലൊന്നാണ്‌ തകരാറിലായത്‌. ഐആർഎൻഎസ്‌എസ്‌ 1 ബി, ഐആർഎൻഎസ്‌എസ്‌ 1 ഐ, എൻവിഎസ്‌ 01 എന്നീ ഉപഗ്രഹങ്ങൾ മാത്രമാണ്‌ ശൃംഖലയിൽ നിലവിലുള്ളത്‌. ഏഴ്‌ ഉപഗ്രഹങ്ങൾ ബഹിരാകാശത്ത്‌ എത്തിച്ച്‌ ശൃംഖല വിപുലീകരിക്കാനായിരുന്നു പദ്ധതി. കഴിഞ്ഞ വർഷം വിക്ഷേപിച്ച എൻവിഎസ്‌ 02 ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home